JHL

JHL

ദേശീയ പാതയിൽ ട്രക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

കുമ്പള(True News, July27,2020) : ദേശീയ പാതയിൽ ട്രക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. കോഴിക്കോട് സ്വദേശി നാസറി (38) നാണ് പരിക്കേറ്റത്. തിങ്കളാഴ്ച വെളുപ്പിന് കുമ്പള പെർവാഡ് ദേശീയ പാതയിൽ പെട്രോൾ പമ്പിനടുത്താണ് അപകടം.

മംഗളൂരുവിൽ നിന്ന് സിമന്റുമായി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ എ 19 എ എ 6592 നമ്പർ ട്രക്കാണ് അപകടത്തിൽ പെട്ടത്. ഡ്രൈവറുടെ പരിക്ക് സാരമുള്ളതല്ല. സിമന്റ് ചാക്കുകൾ റോഡരികിൽ ചിതറി വീണു. റോഡിൽ വാഹന ഗതാഗതം കുറവായതിനാൽ വലിയ അത്യാഹിതം ഒഴിവായി.

No comments