JHL

JHL

കാസറഗോഡ് വീണ്ടും കോവിഡ് മരണം; ചികിത്സയിലിരുന്ന അണങ്കൂർ സ്വദേശിനി മരിച്ചു


കാസർഗോഡ് (True News, July22,2020) : കാസറഗോഡ് വീണ്ടും കോവിഡ് മരണം.കോവിഡ് 19 സ്ഥിരീകരിച്ച് കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന   അണങ്കൂരിലെ   ഹൈറുന്നീസ (48) യാണ് മരിച്ചത്.അണങ്കൂർ പച്ചക്കാടിലെ ടി.എസ് ഷാഫിയുടെ ഭാര്യയാണ്.
ഹൈറുന്നിസയുടെ രോഗ ഉറവിടം വ്യക്തമല്ല. ശ്വാസതടസ്സത്തെ തുടർന്ന് കാസര്ഗോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം ചികത്സ തേടിയത് .രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് ഗുരുതരമായി. കടുത്ത ന്യൂമോണിയ ബാധയും ഉണ്ടായിരുന്നു.  വിടെ വച്ച്‌ സ്രവം എടുത്ത് നടത്തിയ പരിശോധനയിലാണ് കോവിഡ് കണ്ടെത്തുന്നത്. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറിലായിരുന്ന
ഹൈറുന്നീസ ഇന്ന് പുലര്‍ച്ചെയാണ്‌ മരിച്ചത്
മക്കള്‍: തസ്‌നി, തസ് രീഫ, തഹസീല്‍, സെമീം. മരുമക്കള്‍: മുനീര്‍ ചൂരി, അനീസ് കട്ടക്കാല്‍. സഹോദരങ്ങള്‍: മുനീര്‍, പരേതരായ ഹമീദ്, നാസര്‍. ഖബറടക്കം കൊല്ലമ്പാടി ഖിളിര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടക്കും.
ജില്ലയിലെ രണ്ടാമത്തെ കോവിഡ് മരണമാണിത്. നേരത്തെ ഉപ്പള ഹിദായത്ത് നഗർ സ്വദേശിനിയായ സ്ത്രീയുടേതാണ് ആദ്യ മരണം. മൊഗ്രാൽ പുത്തൂർ സ്വദേശി ഹുബ്ലിയിൽ കച്ചവടം നടത്തിയിരുന്ന അബ്ദുൽ റഹ്‌മാൻ .നാട്ടിലേക്കുള്ള യാത്ര മദ്ധ്യേ മരിച്ചിരുന്നെങ്കിലും ഔദ്യോഗികമായി അത് ജില്ലയിലെ കോവിഡ് മരണ കണക്കിൽ ഉൾപ്പെടുത്തിയിരുനില്ല. 


No comments