JHL

JHL

വിദ്യാഭ്യാസ സമ്പ്രദായത്തിൽ അടിമുടിമാറ്റവുമായി സർക്കാർ; മൂന്നു വയസുമുതൽ വിദ്യാഭ്യാസം നിർബന്ധം; അഞ്ചാംക്ലാസ്സുവരെ പഠനം മാതൃഭാഷയിൽ മാത്രം.ഹയർസെക്കണ്ടറി ഇല്ലാതാവും


ന്യൂഡൽഹി : (True News, July 29,2020) : വിദ്യാഭ്യാസ സമ്പ്രദായത്തിൽ അടിമുടിമാറ്റാവുമായി സർക്കാർ. ഇത് ലക്ഷ്യമിട്ടുള്ള ദേശീയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. 2030-ഓടെ എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്നതാണ് നയം ലക്ഷ്യമാക്കുന്നത്. മൂന്ന് വയസ്സു മുതല്‍ 18 വയസ്സ് വരെ നിര്‍ബന്ധിത വിദ്യാഭ്യാസം ഉറപ്പാക്കും. 
എല്‍.പി., യു.പി., ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ സമ്പ്രദായം ഇല്ലാതാകും. പുതുതായി ഏര്‍പ്പെടുത്തുന്ന 5 + 3 + 3 + 4 സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുന്നത് 12 വര്‍ഷത്തെ സ്‌കൂള്‍ വിദ്യാഭ്യാസവും 3 വര്‍ഷത്തെ അങ്കണവാടി/പ്രീ-സ്‌കൂള്‍ വിദ്യാഭ്യാസവുമായിരിക്കും
നിലവിലെ 10+2 ഘടന ഒഴിവാക്കി പകരം യഥാക്രം 3-8, 8-11, 11-14, 14-18 വയസ്സുള്ള കുട്ടികള്‍ക്കായി 5+3+3+4 എന്നതാണ് പുതിയ രീതി. പുതിയ വിദ്യാഭ്യാസ18 വര്‍ഷം കൊണ്ട് 12 ഗ്രേഡുകളാണുണ്ടാകുക. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ അഫിലിയേറ്റഡ് കോളജ് സമ്പ്രദായം പൂര്‍ണമായും നിര്‍ത്തലാക്കും. എം.ഫില്‍ നിര്‍ത്തലാക്കും 
അണ്ടര്‍ ഗ്രാജുവേറ്റ് കോഴ്‌സുകള്‍ മൂന്നോ നാലോ വര്‍ഷമായിരിക്കും. ഈ കോഴ്‌സുകളിലെ പഠനം ഇഷ്ടാനുസരണം ഇടയ്ക്ക് വച്ച് നിര്‍ത്താനും നിര്‍ത്താനും ഇടവേളയെടുക്കാനും നയം അനുവാദം നല്‍കുന്നുണ്ട്. രണ്ട് വര്‍ഷം കഴിഞ്ഞ്‌ പഠനം നിര്‍ത്തിയാല്‍ അതുവരെ പഠിച്ചതിനുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കും. നിയമം, ആരോഗ്യം ഒഴികെയുള്ള എല്ലാ കോഴ്‌സുകളും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഒരു അതോറിറ്റിയുടെ കീഴിലായിരിക്കും. ബിരുദ, ബിരുദാനന്ദര കോഴ്‌സുകള്‍ അഞ്ച് വര്‍ഷം നീളുന്ന ഇന്റഗ്രേറ്റഡ് കോഴ്‌സായിരിക്കും.

അഞ്ചാം ക്ലാസ് വരെ മാതൃഭാഷയിലായിരിക്കണം(അല്ലെങ്കില്‍ പ്രാദേശിക ഭാഷ) പഠനം. 
ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം പൊതുപരീക്ഷയെ അടിസ്ഥാനമാക്കി
പ്രീപ്രൈമറി വിദ്യാഭ്യാസം ഏകീകരിച്ച് നിലവാരം കൂട്ടും
പാഠ്യപദ്ധതി ലഘൂകരിക്കും. ആറാം ക്ലാസ് മുതല്‍ വൊക്കേഷണല്‍ അനുബന്ധമാക്കും.
കോളജുകള്‍ക്ക് സ്വയംഭരണം നല്‍കും. ഗ്രേഡുകളുടെ അടിസ്ഥാനത്തില്‍ ഈ സ്വയംഭരണ അധികാരം നല്‍കുക. എ ഗ്രേഡ് ലഭിച്ചാല്‍ പൂര്‍ണ സ്വയംഭരണ അധികാരം ലഭിക്കും.
വിദ്യാഭ്യാസത്തിനുള്ള അവകാശം നിലവില്‍ 6 മുതല്‍ 14 വയസ്സു വരെയുള്ള കുട്ടികള്‍ക്കാണുള്ളത്. ഇത് 3 മുതല്‍ 18 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് ഉറപ്പാക്കുക. 
പുതിയ നയത്തില്‍ ഹയര്‍ സെക്കന്‍ഡറി എന്ന വിഭാഗം ഒഴിവാക്കി 11, 12 ക്ലാസുകളെ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കും 
3, 5, 8 ക്ലാസുകളില്‍ സ്‌കൂള്‍ പരീക്ഷകള്‍ വെയ്ക്കാം. 10, 12 ക്ലാസുകളില്‍ ബോര്‍ഡ് പരീക്ഷ.ഗ്രേഡഡ് ഓട്ടോണമിയിലൂടെ 15 വര്‍ഷത്തിനകം അഫിലിയേഷനുകള്‍ നിര്‍ത്തലാക്കുക



No comments