JHL

JHL

എല്ലാവിഷയങ്ങൾക്കും എ പ്ലസ്, രണ്ടാം വർഷപരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും ഫുൾ മാർക്ക്. നവജീവന ഹയർ സെക്കണ്ടറി സ്കൂളിന് അഭിമാനമായി മാറി ഫിദ ഫാത്തിമയുടെ വിജയം

ബദിയടുക്ക (True News, July 15, 2020): പ്ലസ്ടു പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ്, രണ്ടാം വർഷപരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും ഫുൾ മാർക്ക്. നവജീവന ഹയർ സെക്കണ്ടറിസ്കൂളിന് അഭിമാനമായി മാറി ഫിദ ഫാത്തിമയുടെ  വിജയം. എസ് എസ് എൽ സിക്കും ഈ മിടുക്കി ഇതേ സ്കൂളിൽ നിന്നും ഫുൾ എ പ്ലസ്സോടെ പാസാവുകയും ഇതേ സ്കൂൾ തന്നെ ഉപരിപഠനത്തിനായി തിരഞ്ഞെടുക്കുകയുമായിരുന്നു. ഹയര്സെക്കണ്ടറിക്ക് സയൻസ് ഗ്രൂപ്പെടുത്ത് പഠിച്ച ഫിദ  എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി കഴിവ് തെളിയിച്ചിരിക്കുകയാണ്. ചിട്ടയായ പഠനമാണ്  എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടാൻ സഹായിച്ചതെന്ന് ഫിദ പറഞ്ഞു. ഉമ്മയും  അധ്യാപകനായ ഉപ്പയും എന്നും പഠനകാര്യത്തിൽ  കൂടെയുണ്ടായിരുന്നു. അതുപോലെ നവജീവൻ സ്‌കൂളിലെ അധ്യാപകരും എന്നും പ്രോത്സാഹിപ്പിച്ചിരുന്നു. സിവിൽ സർവ്വീസ് നേടണമെന്നതാാണ് ആഗ്രഹം.
  ഉയർന്ന മാർക്കുകൾ കരസ്ഥമാക്കാൻ സ്കൂളുകൾ അന്വേഷിച്ചു പോകേണ്ടതില്ലെന്നും കഠിനാധ്വാനവും  താല്പര്യവുമുണ്ടെങ്കിൽ ഏതു സ്കൂളിൽ പഠിച്ചാലും  മികച്ച മാർക്ക് നേടാമെന്നാണ് ഫിദ തെളിയിച്ചിരിക്കുന്നത്. 
ബദിയടുക്കയിലെ ഹസ്സൻ മാഷിന്റെയും ഹന്നതിന്റെയും മകളാണ് ഈ മിടുക്കി.  സഹോദരങ്ങളായ ഫാദിലും ഫർഹായും ഇതേ സ്കൂളിലാണ് പഠിക്കുന്നത്

No comments