JHL

JHL

കാണാതായ യുവതിയുടെ മൃതദഹം കിണറ്റിൽ കണ്ടത്തി


മംഗളൂരു(True News, July 29,2020) : കാണാതായ യുവതിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. മംഗളൂരു ബജ്‌പെ കൊല്ലബെട്ടുവിലെ ആശാലത(36) യുടെ മൃതദേഹമാണ് കിണറ്റിൽ കണ്ടെത്തിയത്. കഴിഞ്ഞ 26 നു അത്താഴം കഴിച്ച് രാത്രി ഉറങ്ങാൻ കിടന്ന ആശാലതയെ 27 പുലർച്ചെമുതൽ കാണാതാവുകയായിരുന്നു. അയൽവീടുകളിലും ബന്ധു ഗൃഹങ്ങളിലും  അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടന്ന് ബുധനാഴ്ച ബുധനാഴ്ച ബന്ധുക്കൾ രാവിലെ ബജ്‌പെ പോലീസിൽ പരാതി നൽകി. എന്നാൽ ബുധനാഴ്ച വൈകീട്ടോടെ അയൽവീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

No comments