JHL

JHL

കോവിഡ് ബാധിച്ച് മരിച്ച ഉപ്പള ഹിദായത്തുനഗറിലെ നബീസുമ്മയുടെ മരണം ആരോഗ്യവകുപ്പ് കണക്കിലുൾപ്പെടുത്തി

കാസറഗോഡ് (True News 20 July 2020): ശനിയാഴ്ച കോവിഡ് ബാധിച്ച് മരിച്ച ഉപ്പള ഹിദായത്തുനഗറിലെ നബീസുമ്മയുടെ മരണം ആരോഗ്യവകുപ്പ് കണക്കിലുൾപ്പെടുത്തി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ ഈ മരണവിവരം പറയാതിരുന്നതും ആരോഗ്യവകുപ്പിന്റെ കണക്കിൽ ഇവരുടെ പേര് ഉൾപ്പെടാതിരുന്നതും വിവാദമായിരുന്നു. ആലപ്പുഴ ലാബിൽ നിന്നുള്ള സാമ്പിൾ പരിശോധനാഫലം കൂടി കിട്ടിയാലേ സംസ്ഥാന കോവിഡ് നിരീക്ഷണ സെല്ലിൽ മരണപ്പെടുന്നവരുടെ കണക്ക് ഉൾപ്പെടുത്തുള്ളൂവെന്നും അതിനാലാണ് നബീസുമ്മയുടെ പേര് പട്ടികയിലാകാൻ ഒരുദിവസം വൈകിയതെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. ആരോഗ്യവകുപ്പിന്റെ കണക്കിൽ ഉൾപ്പെട്ടതോടെ പി.ആർ.ഡി.യുടെ പത്രക്കുറിപ്പിലും നബീസുമ്മ മരിച്ചവിവരം ഉൾപ്പെടുത്തി. നബീസുമ്മയുടെ കുടുംബത്തിലെ ഒൻപതുപേർ ഇപ്പോൾ കോവിഡ് ചികിത്സയിലാണ്.

No comments