JHL

JHL

അശ്ലീല വീഡിയോകള്‍ ഓണ്‍ലൈനില്‍ വില്‍പ്പന നടത്തിയ 21 കാരനെ അറസ്റ്റു ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന അശ്ലീല വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു

 

മംഗളൂരു( (True News, July 29,2020) : അശ്ലീല വീഡിയോകള്‍ ഓണ്‍ലൈനില്‍ വില്‍പ്പന നടത്തിയ 21 കാരനെ അറസ്റ്റു ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന അശ്ലീല വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു കർണാടക സൈബര്‍ ക്രൈം സ്‌ക്വാഡ് പൊലീസാണ്    ഉഡുപ്പി സ്വദേശിയായ സൗരവ് ഷെട്ടി (21)യെ അറസ്റ്റു ചെയ്തത്  പ്രതി ശേഖരിച്ച അശ്ലീല വീഡിയോകള്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍, സോഷ്യല്‍ മീഡിയ, ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ എന്നിവ പോലീസ് കണ്ടെടുത്തു. 
സൗരവ് ഷെട്ടി അടക്കമുള്ള വലിയൊരു ശൃംഖല തന്നെ അശീലവീഡിയോ നിര്‍മ്മാണത്തിന് പിന്നിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കേരളമടക്കം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി പെണ്‍കുട്ടികളുടെ നഗ്‌നരംഗങ്ങളടങ്ങിയ ക്ലിപ്പുകള്‍ ഇയാളില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ അന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ ഉഡുപ്പി കേന്ദ്രീകരിച്ചുള്ള സെക്‌സ് റാക്കറ്റിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു. കര്‍ണാടകയ്ക്കകത്തും പുറത്തും ഈ റാക്കറ്റിന് നിരവധി ഏജന്റുമാരുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന നിരോധിത ലൈംഗിക പ്രവര്‍ത്തികള്‍ ഉള്‍ക്കൊള്ളുന്ന ആയിരക്കണക്കിന് വീഡിയോ ക്ലിപ്പുകള്‍ ഷെട്ടി അനധികൃതമായി ഒരുമിച്ച് ചേര്‍ത്തിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഷെട്ടി സെക്‌സ് വീഡിയോകള്‍ വില്‍ക്കുന്നത്. ഇതുവഴി ഇയാള്‍ ലക്ഷങ്ങള്‍ സമ്പാദിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 


No comments