JHL

JHL

കർണാടകയിൽ നിന്നും കടത്തിയ 250 ലിറ്റർ അനധികൃത മദ്യം പോലീസ് പിന്തുടർന്ന് പിടികൂടി ; ഒരാൾ പിടിയിൽ

കുമ്പള (True News, July 20,2020):കർണാടകയിൽ നിന്നും കടത്തിയ  അനധികൃത മദ്യം പൊലീസ് പിന്തുടർന്ന് പിടികൂടി. കാസര്‍കോട് ഡിവൈഎസ്പി, പി.ബാലകൃഷ്ണന്‍ നായരുടെ നിർദേശത്തെ തുടർന്ന് കുമ്പള പൊലീസിന്റെ നേതൃത്വത്തിലായിരുന്നു മദ്യം പിടികൂടിയത് . മംഗളൂരുവിൽ നിന്നു റിറ്റ്സ്  കാറില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന ഗോവ, കര്‍ണാടക നിര്‍മിത 250 ലിറ്റർ വിദേശമദ്യമാണ് പിടിച്ചെടുത്തത്. തിങ്കളാഴ്ച വൈകുന്നേരം സീതാംഗോളി എച് എ എല്ലിനു സമീപത്തു വച്ചാണ് സംഭവം. കാറിലുണ്ടായിരുന്ന മിയാപദവ് ചികിറുപ്പാതെ സ്വദേശി ചന്ദ്രശേഖര (33)യെ പൊലീസ് അറസ്റ്റ് ചെയ്യുകയും മദ്യം കടത്താൻ ഉപയോഗിച്ച കെ എൽ 60 സി 9364 നമ്പർ കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കുപ്പികളിലാക്കി സൂക്ഷിച്ച 250 ലിറ്റർ മദ്യമാണ് പിടികൂടിയത്.  കേരള അതിർത്തി കടന്ന ഉടനെ പോലീസ്   കാറിനെ പിന്തുടര്‍ന്നു. ഇതു മനസ്സിലാക്കിയ സംഘം ഊടുവഴിയിലൂടെ ഓടിച്ചു കയറ്റി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് വാഹനം കുറുകെയിട്ട് തടയുകയായിരുന്നു.  സംഘത്തിലുണ്ടായിരുന്ന ഒരാൾ  ഓടി രക്ഷപ്പെട്ടു.
ഇയാളെക്കുറിച്ചുള്ള വിവരം  പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. ഡിവൈഎസ്പിക്കു പുറമെ എസ്ഐമാരായ സന്തോഷ്, രാജീവന്‍, സോമയ്യ, എ എസ് ഐ, ലക്ഷ്മി നാരായണ, സി പി ഒമാരായ രാജേഷ് മാണിയാട്ട്, ഓസ്്റ്റിന്‍ തമ്പി, എം.വൈ.തോമസ്, ദിനേഷ് രൂപേഷ്, സലിന്‍രാജ്, ലനീഷ്, ഹിതേഷ്, ഉമേഷ് ചന്തേര, എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഈയടുത്ത കാലത്തായി പോലീസും എക്സൈസും  വ്യാപകമായി മദ്യക്കടത്ത് നിരീക്ഷിച്ചു വരുന്നുണ്ട്.. 

No comments