JHL

JHL

കുമ്പളയിൽ കോവിഡ് ക്ലസ്റ്റർ രൂപപ്പെടുന്നു? ഇന്ന് 41പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; കിഴക്കൻ പഞ്ചായത്തുകളിലും രോഗ വ്യാപനം; ബദിയടക്കയിൽ പതിനൊന്നും കുമ്പഡാജെയിൽ പതിനാലും പുതിയ കേസുകൾ.


കാസറഗോഡ് (True News, July 22, 2020) : കുമ്പളയും പരിസരവും കോവിഡ് ഭീഷണിയിൽ. പുതിയ ക്ലസ്റ്റർ രൂപപ്പെടുന്നതിന്റെ സൂചനയായി കാണണം ഇപ്പോഴത്തെ വ്യാപനം. നിയന്ത്രണം കർശനമാക്കിയില്ലെങ്കിൽ അതീവ സ്ഥിതി ഗുരുതരമായിത്തീരും. തീരദേശ പഞ്ചായത്തുകളിലും വടക്കൻ അതിർത്തി പഞ്ചായത്തിലുമായിരുന്നു കൂടുതൽ കേസുകളെങ്കിൽ ഇപ്പോൾ കൊറോണ വ്യാപനം കിഴക്കൻ പഞ്ചായത്തുകളായ ബദിയഡുക്കയിലേക്കും കുമ്പഡാജെയിലേക്കും എത്തിയിട്ടുണ്ട്. ഇന്ന് ജില്ലയിലെ കോവിഡ് പോസിറ്റിവായവരുടെ എണ്ണം 101 ആയിരിക്കുന്നു. ആദ്യമായാണ് ജില്ലയിൽ പ്രതിദിന രോഗ ബാധ നൂറു കടക്കുന്നത്.മൂന്നിൽ രണ്ടു ഭാഗവും കുമ്പള ബദിയടുക്ക കുമ്പഡാജെ പഞ്ചായത്തുകളിൽ നിന്നാണ് .

കുമ്പളയിൽ ഇന്ന് നാൽപ്പത്തിയൊന്നു  കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 39  എണ്ണവും സമ്പർക്ക വ്യാപനമാണ്. ബദിയടുക്കയിൽ പതിനൊന്നും കുമ്പഡാജെയിൽ പതിനാലും കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു. രോഗവ്യാപനം വർധിച്ച സാഹചര്യത്തിൽ കുമ്പള പഞ്ചായത്തിൽ  ട്രിപ്പിൾ ലോക്ക് ഡൌൺ അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചതായാണ് അറിയുന്നത്
കുമ്പള കാസറഗോഡ് മാർക്കറ്റുകൾ അടച്ച സാഹചര്യത്തിൽ സീതാംകോളിയിലും ബദിയടുക്കയിൽ വലിയ തിരക്കനുഭവപ്പെടുന്നുണ്ട്. ഇത് ഈ പ്രദേശങ്ങളിലും സമ്പർക്ക വ്യാപനത്തിനിടയാക്കുമെന്ന ഭീതിയിലാണ് ജനങ്ങൾ  

ജില്ലയില്‍ 100 കടന്ന് കോവിഡ് രോഗികള്‍, 43 പേര്‍ക്ക് രോഗമുക്തി
ഇന്ന്   ജില്ലയില്‍ 101 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്നു പേര്‍ വിദേശത്ത് നിന്നും എട്ട് പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നതാണെന്ന ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു.
സമ്പര്‍ക്കം
നീലേശ്വരം നഗരസഭയിലെ 56 കാരി, 19 കാരന്‍,  ചെങ്കള പഞ്ചായത്തിലെ 10 വയസുള്ള ആണ്‍കുട്ടി, 34,51 വയസുള്ള പുരുഷന്മാര്‍, 35 കാരിഉദുമ പഞ്ചായത്തിലെ 36 കാരന്‍,പടന്ന പഞ്ചായത്തിലെ 50 കാരി, മൂന്ന് വയസുകാരന്‍, 60 കാരന്‍, ബദിയഡുക്ക പഞ്ചായത്തിലെ 29 കാരന്‍, 30 കാരന്‍, 38 കാരന്‍, 32,52,30 വയസുള്ള സ്ത്രീകള്‍, 60, 29,21 വയസുള്ള പുരുഷന്മാര്‍, 12, അഞ്ച്, ഒന്ന് വയസുള്ള കുട്ടികള്‍,കാറഡുക്ക പഞ്ചായത്തിലെ 37,26 വയസുള്ള പുരുഷന്മാര്‍,കുംബഡാജെ പഞ്ചായത്തിലെ 70,17,38,22, 33 വയസുള്ള സ്ത്രീകള്‍, 45,40,21,വയസുള്ള പുരുഷന്മാര്‍,3,9,16,12 വയസുള്ള കുട്ടികള്‍,ബെള്ളൂര്‍ പഞ്ചായത്തിലെ 34,16,12 വയസുള്ള സ്ത്രീകള്‍ ,പുത്തിഗെ പഞ്ചായത്തിലെ 30 കാരന്‍,കാഞ്ഞങ്ങാട് നഗരസഭയിലെ 37 കാരി
കുമ്പള പഞ്ചായത്തിലെ 40,49,42,21 , 18 , 45,62, 40,69, 65, വയസുള്ള സ്ത്രീകള്‍, 16,9 വയസുള്ള കുട്ടികള്‍, 25, 21, 25, 22, 32, 27, 19, 29,49, 27, 23, 56, 35, 21, 57, 55, 60, 45,20,36,78, 70, 42, 20,18, 26, 28 വയസുള്ള പുരുഷന്മാര്‍
മധുര്‍ പഞ്ചായത്തിലെ 19 കാരി, 21 കാരന്‍ ,കള്ളാര്‍ പഞ്ചായത്തിലെ 36,31,50 വയസുള്ള പുരുഷന്മാര്‍,പനത്തടി പഞ്ചായത്തിലെ 35 കാരന്‍ ,ചെമ്മനാട് പഞ്ചായത്തിലെ 52 കാരി,ദേലംപാടി പഞ്ചായത്തിലെ 60, മഞ്ചേശ്വരം പഞ്ചായത്തിലെ 27 കാരന്‍,മംഗല്‍പാടി പഞ്ചായത്തിലെ 36 കാരി (ആരോഗ്യ പ്രവര്‍ത്തക)
വിദേശം
ജൂലൈ 13 ന് ദുബായില്‍ നിന്ന് വന്ന ഈസ്റ്റ് എളേരി പഞ്ചായത്തിലെ 39 കാരന്‍,ജൂണ്‍ 26 ന് ദുബായില്‍ നിന്ന് വന്ന പനത്തടി പഞ്ചായത്തിലെ 53 കാരന്‍, ജൂണ്‍ 27 ന് ദുബായില്‍ നിന്ന് വന്ന കാസര്‍കോട് നഗരസഭയിലെ 18 കാരന്‍
ഇതര സംസ്ഥാനം
ജൂലെ ഏഴിന് വന്ന ഈസ്റ്റ് എളേരി പഞ്ചായത്തിലെ 30 കാരന്‍, പനത്തടി പഞ്ചായത്തിലെ 33, 20 വയസുള്ള പുരുഷന്മാര്‍,കുംബഡാജെ പഞ്ചായത്തിലെ 27,28,30 വയസുള്ള പുരുഷന്മാര്‍ കുമ്പള പഞ്ചായത്തിലെ 26,28 വയസുള്ള പുരുഷന്മാര്‍ (എല്ലാവരും കര്‍ണ്ണാടകയില്‍ നിന്ന്), മഹാരാഷ്ട്രയില്‍ നിന്ന് ജൂണ്‍ 29 ന് വന്ന മെഗ്രാല്‍പുത്തൂരിലെ 29 കാരന്‍ ,
ജില്ലയില്‍ 43 പേര്‍ക്ക് രോഗം ഭേദമായി ,കോവിഡ് രോഗം ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന ജില്ലയിലെ 43 പേര്‍ക്ക് രോഗം ഭേദമായി. ,
ജൂലൈ ആറിന് രോഗം സ്ഥിരീകരിച്ച ഹൈദരബാദില്‍ നിന്നെത്തിയ കോടോം-ബേളൂര്‍ പഞ്ചായത്തിലെ 34 കാരന്‍ ,ജൂലൈ ഏഴിന് രോഗം സ്ഥിരീകരിച്ച കര്‍ണ്ണാടകയില്‍ നിന്നെത്തിയ ബദിയടുക്ക ഗ്രാമപഞ്ചായത്തിലെ 30 കാരനും ചെങ്കള ഗ്രാമപഞ്ചായത്തിലെ 35 കാരനും ,ജൂലൈ പത്തിന് രോഗം സ്ഥിരീകരിച്ച ബാംഗ്‌ളൂരില്‍ നിന്നെത്തിയ മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 23 കാരന്‍
ജൂലൈ 11 ന് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ച മംഗല്‍പ്പാടി ഗ്രാമപഞ്ചായത്തിലെ മൂന്ന് വയസുകാരി വോര്‍ക്കാടി ഗ്രാമപഞ്ചായത്തിലെ 10 വയസുകാരി മീഞ്ച ഗ്രാമപഞ്ചായത്തിലെ 43 കാരി കുവൈറ്റില്‍ നിന്നെത്തിയ കള്ളാര്‍ഗ്രാമപഞ്ചായത്തിലെ 39 കാരി ദുബായില്‍ നിന്നെത്തിയ കാഞ്ഞങ്ങാട് നഗരസഭയിലെ 33 കാരന്‍, സൗദി അറേബ്യയില്‍ നിന്നെത്തിയ പിലിക്കോട് ഗ്രാമപഞ്ചായത്തിലെ 32 കാരന്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയ മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 58 കാരന്‍,കര്‍ണ്ണാടകയില്‍ നിന്നെത്തിയ മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 38 കാരനും 36 കാരനും
ജൂലൈ 12 ന് രോഗം സ്ഥിരീകരിച്ച സമ്പര്‍ക്ക ഉറവിടം കണ്ടെത്താന്‍ സാധിക്കാത്ത കാസര്‍കോട് നഗരസഭയിലെ 45 കാരന്‍, കുവൈറ്റില്‍ നിന്നെത്തിയ മംഗല്‍പ്പാടി ഗ്രാമപഞ്ചായത്തിലെ 37കാരന്‍, യുഎഇയില്‍ നിന്നെത്തിയ മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ 24 കാരന്‍, പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തിലെ 47 കാരന്‍ ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ 23 കാരന്‍, മംഗലാപുരത്ത് നിന്ന് എത്തിയ മൊഗ്രാല്‍പൂത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 22 കാരന്‍, കര്‍ണ്ണാടകയില്‍ നിന്നെത്തിയ മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ 32 കാരന്‍, സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പനത്തടി ഗ്രാമപഞ്ചായത്തിലെ 69 കാരന്‍ ചെങ്കളയിലെ 38 കാരന്‍
ജൂലൈ 13 ന് രോഗം സ്ഥിരീകരിച്ച ഖത്തറില്‍ നിന്നെത്തിയ കുമ്പള ഗ്രാമപഞ്ചായത്തിലെ 58കാരന്‍, യുഎഇയില്‍ നിന്നെത്തിയ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 30കാരന്‍,കാസര്‍കോട് നഗരസഭയിലെ 22 കാരന്‍, ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ 34 കാരന്‍,മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ 35 കാരന്‍ ഒമാനില്‍ നിന്നെത്തിയ കാസര്‍കോട് നഗരസഭയിലെ 28 കാരന്‍
ജൂലൈ 14 ന് രോഗം സ്ഥിരീകരിച്ച യുഎഇയില്‍ നിന്നെത്തിയ ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ 32 കാരന്‍,കാറഡുക്ക ഗ്രാമപഞ്ചായത്തിലെ 58 കാരന്‍, 40 കാരന്‍, ബദിയടുക്കയിലെ 29 കാരന്‍ ,മംഗലാപുരത്ത് നിന്നെത്തിയ ചെങ്കള ഗ്രാമപഞ്ചായത്തിലെ 27 കാരന്‍, സമ്പര്‍ക്കം വഴി രോഗം പകര്‍ന്ന മീഞ്ച ഗ്രാമപഞ്ചായത്തിലെ 39 കാരന്‍ , ചെങ്കള ഗ്രാമപഞ്ചായത്തിലെ 32കാരന്‍,16കാരന്‍ കാസര്‍കോട് നഗരസഭയിലെ 48 വയസ്സുളള 2 പേര്‍,മധൂര്‍ ഗ്രാമപഞ്ചായത്തിലെ 26 കാരന്‍
ജൂലൈ 15 ന് രോഗം സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ 56 കാരി,28 കാരി, കര്‍ണ്ണാടയില്‍ നിന്നെത്തിയ മംഗല്‍പ്പാടി ഗ്രാമപഞ്ചായത്തിലെ 5 വയസ്സുകാരി
ജൂലൈ 16 ന് രോഗം സ്ഥിരീകരിച്ച ഷാര്‍ജയില്‍ നിന്നെത്തിയ ചെങ്കള ഗ്രാമപഞ്ചായത്തിലെ 30 കാരി എന്നിവരാണ് രോഗമുക്തരായത്


  

No comments