JHL

JHL

കുമ്പളയിൽ കാറിൽ കടത്തിയ 501 ലിറ്റർ മദ്യം പൊലീസ് പിന്തുടർന്ന് പിടികൂടി; പ്രതി ഓടി രക്ഷപ്പെട്ടു


കുമ്പള(True News 27  July 2020): കാറിൽ കടത്തിയ 501ലിറ്റർ കർണാടക നിർമ്മിത മദ്യം പൊലീസ് പിന്തുടർന്ന് പിടികൂടി. കുമ്പള കൊടിയമ്മയിൽ വച്ചാണ് സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 2184 കുപ്പി മദ്യമാണ് കുമ്പള പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് സംഭവം.

       രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കാറിനെ ദേശീയ പാതയിൽ ബന്തിയോട് നിന്ന് പിന്തുടർന്നെങ്കിലും കൊടിയമ്മയിൽ വച്ചാണ് പിടികൂടാനായത്. കാറിലുണ്ടായിരുന്ന കണ്ടാലറിയാവുന്ന രണ്ടു പേർ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.
     എസ് ഐമാരായ സന്തോഷ്, രാജീവൻ എന്നിവരുടെ നേതൃത്വത്തിൽ, സി പി ഒ മാരായ സുഭാഷ്, ദിനേശ്, എസ് സി പി ഒ മാരായ അജയൻ, മനോജ് എന്നിവർ ചേർന്നാണ് മദ്യം പിടികൂടിയത്.

No comments