JHL

JHL

മഞ്ചേശ്വരം, കുമ്പള, കാസർകോട്, ഹൊസ്ദുർഗ്, നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധികളിൽ കളക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചു

.
കാസർകോഡ്(True News, July 25,2020): ജില്ലയിൽ അഞ്ചു പൊലീസ് സ്റ്റേഷൻ പരിധികളിൽ ജില്ല കളക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചു. കോവിഡ് 19 രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷൻ പരിധികളിൽ 2020 ജൂലൈ 25 രാത്രി 12 മണി മുതൽ സി ആർ പി സി 144 പ്രകാരം നിരോധാനജ്ഞ പ്രഖ്യാപിച്ച് ജില്ലാ മജിസ്ട്രേട്ട് കൂടിയായ ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു ഉത്തരവിട്ടത്. മഞ്ചേശ്വരം, കുമ്പള, കാസർകോട്, ഹൊസ്ദുർഗ്, നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ.
ഈയിടെയായി ഈ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന പഞ്ചായത്തുകളിലെ നിരവധി വാർഡുകൾ കണ്ടെയ്ൻമെൻറ് സോണുകളായി മാറിയിട്ടുണ്ട്.

No comments