JHL

JHL

മഹല്ലുകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് പോലീസിന്റെ മോശം പരാമർശത്തിൽ കേരള മുസ്‌ലിം ജമാഅത്ത് പ്രതിഷേധിച്ചു.


കാസർകോട് (True News, July 23, 2020): മഹല്ലുകളിൽ നടക്കുന്ന അധ്യാപകനിയമനവുമായി ബന്ധപ്പെട്ട് പോലീസിന്റെ മോശം പരാമർശത്തിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കാബിനറ്റ് പ്രതിഷേധിച്ചു. ഈ പരാമർശത്തിൽ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകാനും തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങൾ അധ്യക്ഷനായി. ബി.എസ്.അബ്ദുള്ളക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുൾഖാദർ മദനി, സുലൈമാൻ കരിവെള്ളൂർ, കെ.എച്ച്.അബ്ദുള്ള, അബ്ദുൾ ഖാദർ സഅദി, മുക്രി ഇബ്രാഹിം ഹാജി, ഇബ്രാഹിം ഹാജി, ഹക്കീം ഹാജി, മദനി ഹമീദ് എന്നിവർ സംസാരിച്ചു

No comments