JHL

JHL

സുള്ള്യയിൽ സ്യൂട്ട്കേസിൽ അനധികൃതമായി മാട്ടിറച്ചി കടത്തിയ യുവാവ് അറസ്റ്റിൽ

 

സുള്ള്യ (True News, July 22, 2020) : സ്യൂട്ട്കേസിൽ കാളയിറച്ചിയുമായി സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ സുള്ള്യ പോലീസ് അറസ്റ്റ് ചെയ്തു.ബുധനാഴ്ച വൈകീട്ടോടെ നഗരത്തിലെ ജ്യോതി സർക്കിളിനടുത്തു വെച്ച് മുഹമ്മദ് നാസർ (30) എന്നയാളെയാണ് സുള്ള്യ പോലീസ്  പോലീസ് പിടികൂടിയത്.യുവാവ് സ്‌കൂട്ടറിൽ സ്യൂട്കേസുമായി വരുന്നത് കണ്ട് സംശയം തോന്നി പോലീസ് പരിശോധന നടത്തുകയായിരുന്നു. പതിനഞ്ചുകിലോ കാളയിറച്ചിയാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്.കർണാടകയിൽ കാളയിറച്ചി വിൽപ്പനക്ക് കടുത്ത നിയന്ത്രണം നിലനിൽക്കുകയാണ്. മാടുകളെ കശാപ്പ് പൂർണ്ണമായും നിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ 

No comments