JHL

JHL

കുമ്പള കോയിപ്പാടി കടപ്പുറത്ത് വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കുന്നതിനിടെ തിരയിൽപ്പെട്ട പിഞ്ചു കുഞ്ഞുങ്ങളെ അയൽക്കാർ രക്ഷപ്പെടുത്തി

കുമ്പള (True News, July21,2020):  കുമ്പള കോയിപ്പാടി കടപ്പുറത്ത് വീട്ടുമുറ്റത്തു കളിച്ചുക്കൊണ്ടിരിക്കുന്നടെ തിരയിൽപ്പെട്ട പിഞ്ചു കുഞ്ഞുങ്ങളെ അയൽക്കാർരക്ഷപ്പെടുത്തി. വീട്ടുമുറ്റത്തുകളിച്ചു  കൊണ്ടിരിക്കുകയായിരുന്ന പിഞ്ചു കുട്ടികൾ തിരമാലയിൽ പെട്ടത് ശ്രദ്ധയിൽപ്പെട്ട അയൽക്കാർ ഓടി വന്ന് കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു . കോയിപ്പാടി കടപ്പുറത്തു തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഒന്നരയും രണ്ടും വയസ്സുമുള്ള കുട്ടികൾ മുറ്റത്ത് കളിക്കുന്നതിനിടയിൽ തിരമാലകൾ തിരമാലകൾ ഇരച്ചു വരികയായിരുന്നു. കുമ്പളയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത കടൽക്ഷോഭമാണ് അനുഭവപ്പെടുന്നത്,തീരദേശവാസികൾ ഭീതിയിലാണ് മൊഗ്രാൽ കൊപ്പളം മുതൽ ആരിക്കാടി വരെയുള്ള തീരത്ത് കടൽക്ഷോഭം പ്രതിരോധിക്കാൻ സ്ഥിരം സംവിധാനം വേണമെന്ന് നാട്ടുകാർ വളരെക്കാലമായി ആവശ്യപ്പെട്ടുവരുന്നു.

No comments