JHL

JHL

കനത്ത മഴ : കാസറഗോഡ് ആല്‍മരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണു കാറും ഓട്ടോയും തകർന്നു


കാസര്‍കോട് (True News July 16,2020): താലൂക്ക് ഓഫീസ് കോമ്പൗണ്ടിലെ ആല്‍മരത്തിന്റെ ശാഖ ഒടിഞ്ഞ് വാഹനങ്ങള്‍ തകര്‍ന്നു. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് മൂന്നോടെയാണ് അപകടം. രണ്ട് ഓട്ടോയ്ക്കും ഒരു കാറിനു മുകളിലുമാണ് ആല്‍മരത്തിന്റെ ഒരു ഭാഗത്തെ ശിഖിരം ഒടിഞ്ഞ് വീണത്. ഒരു ഓട്ടോ ഭാഗികമായി തകര്‍ന്നു. താലൂക്ക് ഓഫീസ് ജീവനക്കാരി പ്രീതിയുടെ മാരുതി കാര്‍, അബ്ദുല്‍ ലത്വീഫിന്റെ ഓട്ടോറിക്ഷ, ഓഫീസിലേക്ക് വന്ന മേല്‍പറമ്പ് സ്വദേശി ഷാഹുല്‍ ഹമീദിന്റെ ഓട്ടോറിക്ഷ എന്നിവയാണ് തകര്‍ന്നത്.ഈ സമയത്ത് വാഹനങ്ങളിലും പരിസരത്തും ആളുകള്‍ ഇല്ലാത്തതിനാല്‍ ആളപായം ഒഴിവായി. ഫയര്‍ഫോഴ്‌സ് എത്തിയാണ് ശിഖിരങ്ങള്‍ മുറിച്ച് നീക്കിയത്. താലൂക്ക് ഓഫീസ് പരിസരത്തെ നിരവധി മരങ്ങളാണ് കഴിഞ്ഞ രണ്ടാഴ്ച്ച മുമ്പ് അപകടവസ്ഥയിലായെന്ന് കാണിച്ച് അധികൃതര്‍ മുറിച്ച് നീക്കിയത്.

No comments