JHL

JHL

ഉപ്പളയിൽ പെട്രോൾ ടാങ്കർ പുഴയിലേക്ക് മറിഞ്ഞു

ഉപ്പള(True News, Jul 31, 2020|): ഉപ്പളയിൽ ടാങ്കർ ലോറി പുഴയിലേക്ക് മറിഞ്ഞു. ലോറി ഡ്രൈവറിനും ക്ലീനറിനും പരുക്കേറ്റു. വ്യാഴാഴ്ച്ച രാത്രി 8.30 മണിയോടെ കുക്കാർ പാലത്തിലാണ് അപകടം. മംഗളുരുവിൽ നിന്ന് കാസറഗോഡ്  ഭാഗത്തേക്ക് പെട്രോളുമായി പോകുകയായിരുന്ന ടാങ്കർ ലോറിയാണ് മറിഞ്ഞത്. എതിർ ദിശയിൽ നിന്ന് വന്ന ലോറിക്ക് ഇടിക്കാത്തിരിക്കാൻ വേണ്ടി വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയാണ് ഉണ്ടായത്. ഉപ്പളയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘവും നാട്ടുകാരും ചേർന്നാണ് പുഴയിൽ കുടുങ്ങിയ ജീവക്കാരെ രക്ഷപ്പെടുത്തിയത്. ജീവനക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇവരുടെ പരിക്ക് സാരമുള്ളതല്ല 


No comments