JHL

JHL

ശക്തമായ മഴയ്ക്ക് സാധ്യത. നാളെ കാസറഗോഡ് ജില്ലയിൽ ഓറഞ്ച് അലർട്ട് ;തെക്കൻ ജില്ലകളിൽ കനത്ത മഴ;താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി ;ഇടുക്കി ജില്ലയില്‍ റെഡ് അലേർട്ട്


തിരുവനന്തപുരം (True News, July 29,2020) : നാളെ ജില്ലയിൽ കനത്ത മഴയ്ക്ക് സാധ്യത. ജില്ലയിൽ ഓറഞ്ചു അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇരുപത് സെന്റീമീറ്റർ വരെ മഴ  പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
തിരുവനന്തപുരം: ഇന്നും നാളെയും കേരളത്തില്‍ വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇടുക്കി ജില്ലയില്‍ ഇന്ന് (2020 ജൂലായ് 29) അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.. മഴയുമായി ബന്ധപ്പെട്ട ഏറ്റവും ഉയര്‍ന്ന ജാഗ്രത മുന്നറിയിപ്പാണ് 'റെഡ്' അലേര്‍ട്ട്. ഇടുക്കി ജില്ലയില്‍ പലയിടത്തും 24 മണിക്കൂറില്‍ 205 മില്ലിമീറ്ററില്‍ അധികം മഴ ലഭിക്കാനുള്ള സാധ്യതയാണ് ഈ മുന്നറിയിപ്പുകൊണ്ട് അര്‍ത്ഥമാക്കുന്നത്. അതിതീവ്ര മഴ വലിയ അപകട സാധ്യതയുള്ളതാണ് 
ജൂലായ് 29-ന് കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലും ജൂലായ് 30-ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
തെക്കന്‍കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴതുടരുന്നു. മഴയേത്തുടര്‍ന്ന് കോട്ടയം ആര്‍പ്പൂക്കരയില്‍ മണ്ണിടിച്ചിലുണ്ടായി. കോട്ടയത്തെ റെയില്‍വെ റെയില്‍വെ തുരങ്കത്തിനു സമീപവും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട് .ശക്തമായ മഴയില്‍ കൊച്ചി നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഒരുദിവസത്തെ മഴകൊണ്ട് തന്നെ നഗം വെള്ളക്കെട്ടിന്റെ പിടിയിലായി.


No comments