JHL

JHL

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സി.പി.എമ്മിന്‍റെ നേതൃത്വത്തിൽ ബദിയഡുക്കയിൽ നെൽക്കൃഷിക്ക് തുടക്കമായി.



ബദിയഡുക്ക (True News, July27,2020): സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സി.പി.എമ്മിന്‍റെ നേതൃത്വത്തിൽ ബദിയഡുക്ക പൊയ്യക്കണ്ടത്ത് നെൽക്കൃഷിക്ക് തുടക്കമായി. പൊയ്യക്കണ്ടം-ചേടേക്കാൽ ബ്രാഞ്ചുകളുടെ നേതൃത്വത്തിലുള്ള ചെങ്കതിർ കർഷക കൂട്ടായ്മയാണ് ഒരേക്കറിൽ കൃഷിയിറക്കിയത്. കർഷകനും സി.പി.എം. ജില്ലാ കമ്മിറ്റി സി.പി.എം. ജില്ലാ കമ്മിറ്റി അംഗവുമായ ശങ്കർ റൈ വിത്ത് വിതച്ച് പദ്ധതിക്ക് തുടക്കം കുറിച്ചു. 
കൃഷി ഓഫീസർ ജയറാം, വാർഡ് അംഗം മുനീർ ചെടേക്കാൽ, സി.പി.എം. ഏരിയാ കമ്മിറ്റി അംഗങ്ങളായ ജഗനാഥ ഷെട്ടി, പ്രകാശ് അമ്മണ്ണായ ലോക്കൽ സെക്രട്ടറി കൃഷ്ണ ബദിയഡുക്ക,ലോക്കൽ കമ്മിറ്റി അംഗങ്ങളായ നാരായണൻ, രമേശൻ, ചന്ദ്രൻ, രഞ്ജിത്ത്, കർഷകരായ കുമാരൻ, സുബ്രഹ്മണ്യൻ, കുമാരൻ ഐത്താർ, പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.യിൽ 

No comments