JHL

JHL

സീതാംഗോളി ടൗൺ തിങ്കളാഴ്ച മുതൽ പൂർണമായും അടച്ചിടും.


കുമ്പള (True News, July 26,2020):: സീതാംഗോളി ടൗൺ തിങ്കളാഴ്ച മുതൽ പൂർണമായും അടച്ചിടും. കുമ്പള, ബദിയടുക്ക പൊലീസ് സ്റ്റേഷൻ അതിർത്തി പങ്കിടുന്ന സീതാംഗോളി ടൗണിൽ പെർള _കാസറഗോഡ് റോഡിന്റെ കിഴക്കു വശം ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലും പടിഞ്ഞാറു വശം കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലുമാണ് വരിക.
കുമ്പള പഞ്ചായത്ത് പരിധിയിൽ ആരോഗ്യ വകുപ്പ് നിർദ്ദേശപ്രകാരം പഞ്ചായത്ത് അടുത്ത മാസം ഏഴാം തീയതി വരെ സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിനു പുറമെ ജില്ല കളക്ടറുടെ നിർദേശപ്രകാരം കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽ പൊലീസ് ആക്ട് പ്രകാരം നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സീതാംഗോളി ടൗണിലെ പകുതിവരുന്ന കടകൾക്ക് പൊലീസ് നിയമം ബാധകമാവുകയും മറുവശത്ത് ഒഴിവാകുകയും ചെയ്യുന്നു. 
ഈ സാഹചര്യം പൊലീസ് കളക്ടറുടെ ശ്രദ്ധയിൽ കൊണ്ടുവന്നതിനെത്തുടർന്ന് കളക്ടറുടെ നിർദേശപ്രകാരമാണ് സീതാംഗോളി ടൗണിന് പൂർണമായും അടച്ചു പൂട്ടൽ ബാധകമാക്കിയത്.
കളക്ടറുടെ നിർദ്ദേശം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച സീതാംഗോളി ടൗണിൽ കുമ്പള പൊലീസ് വൈകുന്നേരം അഞ്ചു മണിയോടെ എല്ലാ കടകളും അടക്കാൻ വ്യാപാരികൾക്ക് നിർദ്ദേശം നൽകി. 
തിങ്കളാഴ്ച മുതൽ ടൗണിൽ ഒന്നിടവിട്ട ദിവസങ്ങളിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം രാവിലെ പതിനൊന്നു മണി മുതൽ വൈകുന്നേരം അഞ്ചു മണി വരെ പ്രവർത്തിക്കും. 
നിയമം ലംഘിക്കുകുന്നവർ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

No comments