JHL

JHL

എൽഡിഎഫ്ജെ ജില്ലാ കമ്മിറ്റിയിൽ പങ്കെടുത്ത ജെ .ഡി.എസ് ജില്ലാ പ്രസിഡന്റിന് കോവിഡ് ; എൽ.ഡി.എഫ് നേതാക്കൾ നിരീക്ഷണത്തിൽ


കാസർകോട് (True News, July 20,2020): ജനത ദൾ സെക്കുലർ (ജെ.ഡി.എസ്) നേതാവിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശിയായ ഡോക്ടര്‍ കൂടിയാണ് കോവിഡ് സ്ഥിരീകരിച്ച ജെ.ഡി.എസ് ജില്ലാ പ്രസിഡന്റ്. ഇതോടെ എൽ.ഡി.എഫ് യോഗത്തിൽ പങ്കെടുത്ത നേതാക്കളോട് ക്വാറൻ റീനിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ജൂലൈ 11 ന് ഇയാള്‍ എല്‍.ഡി.എഫ് യോഗത്തിൽ പങ്കടുത്തിരുന്നു.
പ്രദേശത്തെ സി.പി.എം, സി.പി.ഐ നേതാക്കളുടെ കൊവിഡ് പരിശോധന നടത്തി വരുകയാണ്. പരിശോധന നടത്തി ഫലം നെഗറ്റീവായെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ വ്യക്തമാക്കി. നേതാവിന്റെ സമ്പർക്കം സംബന്ധിച്ചും ആരോഗ്യ വകുപ്പ് അന്വേഷിച്ചു വരുന്നു

No comments