JHL

JHL

കാസറഗോഡ് ജനറൽ ആശുപത്രിയിൽ പഴയ വനിതാ വാർഡ് നവീകരിച്ചു വികസിപ്പിച്ച് ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തി; പത്തു പുതിയ ഡോക്ടർമാരെയും അനുവദിച്ചു

കാസറഗോഡ് :(True News, July 29,2020)കാസർകോട്  ജനറൽ ആശുപത്രിയിലെ ഉപയോഗ ശൂന്യമായ പഴയ വനിതാ വാർഡ്  ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചു. കേരള ഹൗസിങ് ബോർഡ് ആണ് പണി ഏറ്റെടുത്ത് പൂർത്തിയാക്കിയത്. ഒപി. ടിക്കറ്റ് കൗണ്ടർ, പണം അടക്കാനുള്ള കൗണ്ടർ, ജനറൽ ഒപി, ചർമരോഗം തുടങ്ങിയ ഒപികൾ, അൾട്രാസൗണ്ട് സ്കാൻ എന്നിവയാണ് കെട്ടിടത്തിലുള്ളത്. കാത്തിരിക്കുന്നവർക്കുള്ള ശുചി മുറികൾ, ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒരു ശുചി മുറി എന്നിവ ഇവിടെയുണ്ടാകും. ലഘു പാനീയ സ്റ്റാളും ഇവിടെ ആരംഭിക്കും. ഒപികൾ 2 കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നതിനാൽ കോവിഡ് സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കാൻ കഴിയുന്നു. എയർ പോട്ട് സ്‌റ്റൈൽ കസേരകൾ, എക്സിക്യൂട്ടീവ് കസേരകൾ, മേശകൾ, എന്നിങ്ങനെ 20 ലക്ഷത്തോളം രൂപയുടെ സാധനങ്ങളും ആർദ്രം പദ്ധതിയുടെ ഭാഗമായി ജനറൽ ആശുപത്രിക്ക് ലഭിച്ചു. 10 ഡോക്ടർമാരുടെയും 10 സ്റ്റാഫ് നഴ്സ്മാരുടേയും മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയന്റേയും ഡെന്റൽ മെക്കാനിക്കിന്റേയും തസ്തിക പുതുതായി പദ്ധതിക്കു കീഴിൽ സൃഷ്ടിക്കപ്പെട്ടു

No comments