JHL

JHL

ദുബായിയിൽ ബസ്സപകടം: മംഗളൂരു സ്വദേശിനിയായ യുവതി മരിച്ചു


മംഗളൂരു (True News, July 20,2020): ദുബായിലുണ്ടായ ബസ്സപകടത്തിൽ മംഗളൂരു സ്വദേശിനിയായ യുവതി മരിച്ചു. മംഗളൂരു നഗരത്തിൽ വലൻഷ്യയിലെ ലുദിന മോന്തെരോ (30) ആണ് മരിച്ചത്.ദുബായ് . ഷെയ്ഖ് സായിദ് റോഡിൽ ജൂലൈ 12 നാണു അപകടം സംഭവിച്ചത്.അപകടത്തിൽ പതിനാലുപേർക്ക് പരുക്കേൽക്കുകയും മറ്റൊരാൾ കൂടി മരിക്കുകയും ചെയ്തിരുന്നു.ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ലുദീന ശനിയാഴ്ചയോടെ മരിക്കുകയായിരുന്നു 
ജൂലൈ പന്ത്രണ്ടാം തീയതി ഇവർ സഞ്ചരിച്ചിരുന്ന മിനി ബസ് ഡിവൈഡറിലിടിക്കുകയും മറിഞ്ഞു തീപിടിക്കുകയുമായിരുന്നു.ദുബായിലെ താമസ സ്ഥലത്തുനിന്നും ജബൽ അലിയിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ ഷെയ്ഖ് സായിദ് റോഡിൽ അൽ മനാരാ പാലത്തിനടുത്ത് അപകടത്തിൽപ്പെടുകയായിരുന്നു.
വലൻഷ്യയിലെ ലൂയിസിന്റെയും ലൂയിസിന്റെയും പരേതയായ തെരേസ മോന്തെരോയുടെയും മകളാണ് ലദീന.മൂന്നു വർഷത്തോളമായി ദുബായിൽ ജോലി ചെയ്തുവരുന്നു.സഹോദരൻ ലോസൻ ,സഹഹോദരി : ബ്ലാന്ദീന 
Advertisement


No comments