JHL

JHL

ചുമട്ടു തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു; ബദിയടുക്ക ടൗണിലെ മുഴുവൻ കടകളും ഒരാഴ്ചത്തേക്ക് അടച്ചിടും;നാട്ടക്കല്ല്, മുള്ളേരിയ ടൗണുകളും കണ്ടയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ഡോ ഡി. സജിത് ബാബു പ്രഖ്യാപിച്ചു


കാസര്‍കോട് (True News, July18,2020): ചുമട്ടു തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിതിനെ തുടർന്ന് ബദിയടുക്ക ടൗണിലെ മുഴുവൻ കടകളും ഒരാഴ്ചത്തേക്ക് അടച്ചിടും ഇതര സംസ്ഥാനത്ത് അനധികൃതമായി കടന്നുവന്നവരില്‍ നിന്ന് രോഗം പകര്‍ന്നതിനെ തുടര്‍ന്ന് നാട്ടക്കല്ല്, മുള്ളേരിയ ടൗണുകളും കണ്ടയിന്‍മെന്റ് സോണുകളായിരുക്കുമെന്നും ജില്ലാ കലക്ടര്‍ ഡോ ഡി. സജിത് ബാബു പ്രഖ്യാപിച്ചു. തൊഴിലാളി ബദിയടുക്ക ടൗണിലെ നിരവധി വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സാഹചര്യത്തില്‍ ബദിയടുക്ക ടൗണിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും ഏഴു ദിവസത്തേക്ക് അടച്ചിടണം. മുള്ളേരിയ നാട്ടക്കല്ല് ടൗണുകളിലെ മുഴുവന്‍ കടകളും സ്ഥാപനങ്ങളും ഏഴു ദിവസത്തേക്ക് അടച്ചിടണം. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രം ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കാം. ഓട്ടോറിക്ഷ-ടാക്‌സികള്‍ക്ക് ഇവിടെ നിന്ന് സര്‍വീസു നടത്തരുത്. ബസ് ഇവിടെ നിര്‍ത്തി ആളെ കയറ്റാനോ ഇറക്കാനോ പാടില്ല. പ്രദേശം പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും. ജനങ്ങള്‍ രോഗം വ്യാപിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. ആളുകള്‍ കൂട്ടം കൂടരുത്, സാമൂഹിക അകലം പാലിക്കണം. മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം, സോപ്പ് ഉപയോഗിച്ച് കൈകഴുകണം. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കണം. വനത്തിലൂടെയും ഊടുവഴികളിലൂടേയും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് അനധികൃതമായി ആളുകള്‍ കടന്നു വന്ന് രോഗം വ്യാപിക്കുന്നത് തടയാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. ഇത്തരക്കാരെ കുറിച്ച് വിവരം ലഭിച്ചാല്‍ ഉടന്‍ പൊലീസില്‍ അറിയിക്കണം. വലിയ തോതിലുള്ള ജനകീയ ഇടപെടലിലൂടെ മാത്രമേ കോവിഡ് വ്യാപനം തടയാനാകൂ. അതിനായി മുഴുവന്‍ ജനങ്ങളും നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Advertisement:
സാഹചര്യങ്ങൾക്കനുസൃത മാറ്റങ്ങളോടെ മഹാത്മ കോളേജ് കുമ്പള ഓൺ ലൈനായി അധ്യയനം ആരംഭിക്കുന്നു.
പുതിയ അധ്യയന വർഷം ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായിട്ടാണ് അധ്യാപകർ പഠിപ്പിക്കുന്നതും കുട്ടികൾ പഠിക്കുന്നതും. ഇതോടെ ഓൺലൈൻ അധ്യാപന സംവിധാനം പഠന പ്രക്രിയയുടെ ഒരു പ്രധാന ഭാഗമായിത്തീരുകയാണ്. തുടർന്നങ്ങോട്ടും ഓൺലൈൻ പഠന സംവിധാനം വിദ്യാഭ്യാസ രംഗത്തെ ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമായി നില നിൽക്കും.
കൊവിഡ് രോഗം ആഗോള സമ്പദ് വ്യവസ്ഥയെയും തൊഴിൽ മേഖെലയെയും തകിടം മറിച്ചു. ഇനിയങ്ങോട്ട് ഓരോ വിദ്യാർത്ഥിയും തൊഴിലന്വേഷകരും തൊഴിൽ ദായകർ ആവശ്യപ്പെടുന്ന കോഴ്സുകൾ പഠിച്ച് സർട്ടിഫിക്കറ്റുകൾ നേടിയിട്ടില്ലെങ്കിൽ ഭാവി ജീവിതം പ്രതിസന്ധിയിലാകും. ഈ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യുന്നതിന് ഇരുപത്തിയഞ്ചു വർഷമായി കുമ്പളയിൽ കാലാനുസൃത മാറ്റങ്ങളോടെ മികച്ച നിലയിൽ പ്രവർത്തിച്ചു വരുന്ന മഹാത്മ കോളേജ് വിദ്യാർത്ഥികൾക്ക് അവർ പഠിക്കുന്ന കോഴ്സുകളോടൊപ്പം യൂനിവേഴ്സിറ്റി അംഗീകൃത സ്കിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സുകളും സൗജന്യമായി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. 
പ്ലസ് ടു വിദ്യാർത്ഥികൾക്ക്  അവർ പഠിക്കുന്ന വിഷയങ്ങളിൽ നിന്ന് എൺപത് ശതമാനത്തിലധികം പാഠഭാഗങ്ങൾ ഉൾക്കൊള്ളുന്ന Certificate in Financial and Management Accounting, Certificate in Front Office Management and Digital Communication, വിദ്യാർത്ഥിനികൾക്കായി Certificate in Pre-primary Teachers Training, Diploma in Accounting and Management Studies എന്നീ സർട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സുകളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. NAAC ന്റെ A ഗ്രേഡ് അംഗീകാരമുള്ള JAlN UNIVERSITYയാണ് ലോകത്ത് നൂറിലധികം രാജ്യങ്ങളിൽ എംബസി അറ്റസ്റ്റേഷൻ ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ നൽകുന്നത്
 പുതിയ അധ്യയന വർഷം +1 COMMERCE ,  HUMANTIES  കോഴ്സുകളിലേക്കും, നിലവിൽ +1 പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക്  +2 COMMERCEലേക്കും പ്രവേശനം ആരംഭിച്ചിട്ടുണ്ട്.
ആഗസ്റ്റ് 3 ന് ക്ലാസുകൾ ഓൺലൈനായി ആരംഭിക്കും.   സർക്കാർ അനുമതി ലഭിക്കുന്നതോടെ ക്ലാസുകൾ തുറക്കും
 ഒപ്പം തന്നെ ഡിജിറ്റൽ ക്ലാസുകളും ഓൺലൈൻ ക്ലാസുകളും നൽകും 
വിശദ വിവരങ്ങൾക്ക്  9895 96 33 43(Principal) 9895150 237(Vice Principal) നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

No comments