JHL

JHL

സംസ്ഥാനത്ത് കോവിഡ് ബാധയിൽ കുറവ്. ഇന്ന് 702 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ജില്ലക്കും ആശ്വാസ ദിനം ; ഇന്ന് 38 പേർക്ക് പോസറ്റീവ്,53 പേർക്ക് രോഗമുക്തി

കാസറഗോഡ് / തിരുവനന്തപുരം(True News, July 27,2020)    സംസ്ഥാനത്ത് കോവിഡ് ബാധയിൽ കുറവ്. ഇന്ന് 702 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണിത്. 745 പേർക്ക് രോഗമുക്തി നേടി. ജില്ലക്കും ഇന്ന് ആശ്വാസ ദിനം . കാസറഗോഡും രോഗവ്യാപത്തിൽ കുറവുണ്ട്.  ഇന്ന് 38 പേർക്ക് മാത്രമാണ് പോസിറ്റീവ്.53 പേർക്ക് രോഗമുക്തിയും ലഭിച്ചിട്ടുണ്ട്.
ജില്ലാ തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 161, മലപ്പുറം 86, ഇടുക്കി 70, കോഴിക്കോട് 68, കോട്ടയം 59, പാലക്കാട് 41, തൃശ്ശൂര്‍ 40, കണ്ണൂര്‍ 38, കാസര്‍കോട് 38, ആലപ്പുഴ 30, കൊല്ലം 22 കൊല്ലം 22 പത്തനംതിട്ട 17, വയനാട് 17, എറണാകുളം 15 
കോവിഡ് മൂലം ഇന്ന് രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കോഴിക്കോട് സ്വദേശി മുഹമ്മദ് (61), കോട്ടയം സ്വദേശി ഔസേപ്പ് ജോര്‍ജ് (85) എന്നിവരാണ് എന്നിവരാണ് മരിച്ചത്.
രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 65, കൊല്ലം 57, പത്തനംതിട്ട 49, ആലപ്പുഴ 150, കോട്ടം 13, ഇടുക്കി 25, എറണാകുളം 69, തൃശ്ശൂര്‍ 45,പാലക്കാട് 9, മലപ്പുറം 88, കോഴിക്കോട് 41, വയനാട് 49, കണ്ണൂര്‍ 32, കാസര്‍കോട് 53. 



No comments