JHL

JHL

രാജ്യത്തു കോവിഡ് ബാധ പത്തുലക്ഷവും കടന്ന് കുതിക്കുന്നു; വ്യാഴാഴ്ച 32,510 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 10,02,679 ആയി; രാജ്യത്തെ ആകെ കോവിഡ് മരണങ്ങൾ കാൽ ലക്ഷം കടന്നു; കണ്ണടച്ചു ഇരുട്ടാക്കി കേന്ദ്രസർക്കാർ



ന്യൂ ഡൽഹി / ബോംബെ : (True News, July17,2020) രാജ്യത്ത് കോവിഡ് ബാധ കുതിച്ചുയരുന്നു. രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള  ഇന്ത്യയിൽ . വ്യാഴാഴ്ച 32,510 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 10,02,679 ആയി;. രാജ്യത്ത്. ആഴ്ചയിൽ രണ്ടു ലക്ഷം എന്ന തോതിലാണ് കഴിഞ്ഞ ഒരാഴ്ചയിലെ കോവിഡ് സ്ഥിരീകരണം.മരണ നിരക്കും വർധിക്കുകയാണ്. ആകെ മരിച്ചവരുടെ എണ്ണം കാൽ ലക്ഷം പിന്നിട്ടിരിക്കുകയാണ്. ഇന്നലെ 666 വൈറസ് ബാധിതർ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണങ്ങൾ 25,595 ആയി ഉയർന്നു
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗവ്യാപനമുള്ളത്. ഇന്ന് 8,641 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2.84 ലക്ഷം കടന്നു. മുംബൈയിൽ മാത്രം രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 266 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 11,194 ആയി വർധിച്ചതായും മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതുവരെ സംസ്ഥാനത്ത് 1,58,140 പേർ പൂർണമായും രോഗമുക്തരായികാര്യങ്ങൾ കൈവിട്ടുപോകുന്ന തമിഴ്‌നാട്ടിൽ രോഗികളുടെ എണ്ണം ആറായിരം കവിഞ്ഞു  
ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും  കോവിഡ് ദ്രുതഗതിയിൽ വ്യാപിക്കുകയാണ്. കർണാടകയിൽ ഇന്നലെയുടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം അര ലക്ഷം കവിഞ്ഞു.104 പേർക്കാണ് രോഗം ബാധിച്ചു ജീവൻ നഷ്ടമായത്.
രോഗ വിമുക്തിനേടുന്നവരുടെഎണ്ണവും  പുതിയ രോഗികളുടെ  എണ്ണവും തമ്മിലുള്ള വ്യത്യാസം പ്രതിദിനം ഇരുപത്തിനായിരത്തോടടുക്കുന്നു. അതായത് ഓരോ അഞ്ചു ദിവസത്തിലും ചികിത്സയിലുണണ്ടാകുന്ന രോഗികളുടെ എണ്ണം ഒരു ലക്ഷം കണ്ടു വർധിക്കുന്നു.
എന്നാൽ കേന്ദ്ര സർക്കാർ രോഗമുക്തി ശതമാനം വര്ധിച്ചുവരുന്നതിനെ ചൂണ്ടിക്കാട്ടി കോവിഡ് വ്യാപനത്തിന്റെ വ്യാപ്തി ലഘൂകരിച്ചു കാണിക്കുകയാണ്.  ഇതുവരെ രോഗം ബാധിച്ചവരിൽ മൂന്നിലൊന്നും രോഗ മുക്തിനേടാതെ ഇപ്പോഴും ചികിത്സയിലാണ്. അതീവ  ഗുരുതരാവസ്ഥയിലായിരിക്കുമ്പോഴും സർക്കാർ നിസ്സംഗത തുടരുന്നു. കേന്ദ്ര സർക്കാർ പൂർണ്ണമായും കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ കയ്യൊഴിഞ്ഞ തുപോലെ യാണുള്ളത്.സംസ്ഥാന സർക്കാരുകളാണ് ഇപ്പോൾ കോവിഡ് നിയന്ത്രണത്തിന്റെ ചുക്കാൻ പിടിക്കുന്നത്.
റെയിൽ വ്യോമ ഗതാഗതം ആരംഭിച്ചതോടെ പ്രതിരോധപ്രവർത്തനങ്ങൾ നടപ്പിലാക്കാൻ  സംസ്ഥാന സർക്കാരിനു പരിമിതികൾ ഏറിയിരിക്കുകയാണ്. ഈ തോതിലാണ് രോഗ വ്യാപ്തിയെങ്കിൽ ആഗസ്റ്റ് അവസാനത്തോടെ ഇന്ത്യയിൽ രോഗികളുടെ എണ്ണം ഇരുപത്തിയഞ്ചു ലക്ഷം പിന്നിടും  

No comments