JHL

JHL

കുമ്പളയിൽ സ്ഥിതി ആശങ്കാജനകം; പിഞ്ചു കുഞ്ഞുങ്ങളും ആരോഗ്യ പ്രവർത്തകയുമടക്കം ഇന്ന് കുമ്പളയിൽ പതിനഞ്ചു പേർക്ക് കോവിഡ്; ചെങ്കളയിൽ ഒൻപതും കാസറഗോഡ് മുനിസിപ്പാലിറ്റിയിൽ ഏഴുമടക്കം ജില്ലയിൽ ഇന്ന് 40 പേര്‍ക്ക് കൂടി കോവിഡ്


കാസറഗോഡ് : (True News, July21, 2020):  പിഞ്ചു കുഞ്ഞുങ്ങളും ആരോഗ്യ പ്രവർത്തകയുമടക്കം ഇന്ന് കുമ്പളയിൽ പതിനഞ്ചു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആശങ്കാജനകമാണ് കുമ്പളയിലെ സാഹചര്യം. സമ്പർക്കവ്യാപനം ദിനം പ്രതി വർധിക്കുന്നു.
ചെങ്കളയിൽ  ഒൻപതും കാസറഗോഡ് മുനിസിപ്പാലിറ്റിയിൽ ഏഴുമടക്കം   ഇന്ന് ജില്ലയില്‍ 40 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
37 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും (മൂന്ന് പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍, ഉറവിടം അറിയാത്ത മൂന്ന് കേസുകള്‍), രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരും ഒരാള്‍ കര്‍ണ്ണടകയില്‍ നിന്നെത്തിയതുമാണെന്ന് ഡി എംഓ ഡോ എ വി രാംദാസ് അറിയിച്ചു.
സമ്പര്‍ക്കം 
കാസര്‍കോട് നഗരസഭയിലെ 46, 42, 23, 20, 28, 61, 26 വയസുള്ള പുരുഷന്മാര്‍ (പ്രഥമിക സമ്പര്‍ക്കം)  മധുര്‍ പഞ്ചായത്തിലെ 26 വയസുള്ള സ്ത്രീ (ആരോഗ്യ പ്രവര്‍ത്തക), 51 കാരന്‍ (പ്രഥമിക സമ്പര്‍ക്കം)    ചെങ്കള പഞ്ചായത്തിലെ 15 വയസുള്ള ആണ്‍കുട്ടി, 19 കാരന്‍, 15 വയസുള്ള പെണ്‍കുട്ടി, 50, 20 വയസുള്ള സ്ത്രീകള്‍, 60 കാരന്‍ (ഒരേ കുടുബം), 40,28 വയസുള്ള സ്ത്രീകള്‍, 15 വയസുള്ള പെണ്‍കുട്ടി ( ഒരേ കുടുംബം)  കുമ്പള പഞ്ചായത്തിലെ 38 കാരി (ആരോഗ്യ പ്രവര്‍ത്തക), 36, 17 വയസുള്ള സ്ത്രീകള്‍, 14, 6, ഒന്നരവയസ് പ്രായമുള്ള ആണ്‍കുട്ടികള്‍ (ഒരേ കുടുംബം), 24, 64, 31 വയസുള്ള പുരുഷന്മാര്‍ (പ്രാഥമിക സമ്പര്‍ക്കം), ഏഴ്, രണ്ട് വയസുള്ള പെണ്‍കുട്ടികള്‍ (ഒരേ കുടുംബം), 24, 21, 29 വയസുള്ള പുരുഷന്മാര്‍ (പ്രാഥമികം), 23 കാരി (ആരോഗ്യപ്രവര്‍ത്തക)
മടിക്കൈ പഞ്ചായത്തിലെ 25 കാരി (പ്രാഥമിക സമ്പര്‍ക്കം)   കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 21 കാരന്‍ (ഉറവിടം ലഭ്യമല്ല)   നീലേശ്വരം നഗരസഭയിലെ 75 കാരന്‍ ( ഉറവിടം ലഭ്യമല്ല), 35 കാരന്‍ (ഉറവിടം ലഭ്യമല്ല) 
വിദേശം 
ജൂലെ 10 ന് സൗദിയില്‍ നിന്ന് വന്ന കുമ്പള പഞ്ചായത്തിലെ 39 കാരന്‍, ജൂലൈ അഞ്ചിന് സൗദിയില്‍ നിന്ന് വന്ന 33 വയസുള്ള പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശി
ഇതര സംസ്ഥാനം
ജൂലൈ രണ്ടിന് കര്‍ണ്ണാടകയില്‍ നിന്ന് വന്ന 25 വയസുള്ള കാറഡുക്ക പഞ്ചായത്ത് സ്വദേശി
 ഇന്ന് (ജൂലൈ 21) ആറ് പേര്‍ക്ക് കോവിഡ് നെഗറ്റീവായി.


Advertisement:
സാഹചര്യങ്ങൾക്കനുസൃത മാറ്റങ്ങളോടെ മഹാത്മ കോളേജ് കുമ്പള ഓൺ ലൈനായി അധ്യയനം ആരംഭിക്കുന്നു.
പുതിയ അധ്യയന വർഷം ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായിട്ടാണ് അധ്യാപകർ പഠിപ്പിക്കുന്നതും കുട്ടികൾ പഠിക്കുന്നതും. ഇതോടെ ഓൺലൈൻ അധ്യാപന സംവിധാനം പഠന പ്രക്രിയയുടെ ഒരു പ്രധാന ഭാഗമായിത്തീരുകയാണ്. തുടർന്നങ്ങോട്ടും ഓൺലൈൻ പഠന സംവിധാനം വിദ്യാഭ്യാസ രംഗത്തെ ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമായി നില നിൽക്കും.
കൊവിഡ് രോഗം ആഗോള സമ്പദ് വ്യവസ്ഥയെയും തൊഴിൽ മേഖെലയെയും തകിടം മറിച്ചു. ഇനിയങ്ങോട്ട് ഓരോ വിദ്യാർത്ഥിയും തൊഴിലന്വേഷകരും തൊഴിൽ ദായകർ ആവശ്യപ്പെടുന്ന കോഴ്സുകൾ പഠിച്ച് സർട്ടിഫിക്കറ്റുകൾ നേടിയിട്ടില്ലെങ്കിൽ ഭാവി ജീവിതം പ്രതിസന്ധിയിലാകും. ഈ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യുന്നതിന് ഇരുപത്തിയഞ്ചു വർഷമായി കുമ്പളയിൽ കാലാനുസൃത മാറ്റങ്ങളോടെ മികച്ച നിലയിൽ പ്രവർത്തിച്ചു വരുന്ന മഹാത്മ കോളേജ് വിദ്യാർത്ഥികൾക്ക് അവർ പഠിക്കുന്ന കോഴ്സുകളോടൊപ്പം യൂനിവേഴ്സിറ്റി അംഗീകൃത സ്കിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സുകളും സൗജന്യമായി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. 
പ്ലസ് ടു വിദ്യാർത്ഥികൾക്ക്  അവർ പഠിക്കുന്ന വിഷയങ്ങളിൽ നിന്ന് എൺപത് ശതമാനത്തിലധികം പാഠഭാഗങ്ങൾ ഉൾക്കൊള്ളുന്ന Certificate in Financial and Management Accounting, Certificate in Front Office Management and Digital Communication, വിദ്യാർത്ഥിനികൾക്കായി Certificate in Pre-primary Teachers Training, Diploma in Accounting and Management Studies എന്നീ സർട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സുകളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. NAAC ന്റെ A ഗ്രേഡ് അംഗീകാരമുള്ള JAlN UNIVERSITYയാണ് ലോകത്ത് നൂറിലധികം രാജ്യങ്ങളിൽ എംബസി അറ്റസ്റ്റേഷൻ ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ നൽകുന്നത്
 പുതിയ അധ്യയന വർഷം +1 COMMERCE ,  HUMANTIES  കോഴ്സുകളിലേക്കും, നിലവിൽ +1 പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക്  +2 COMMERCEലേക്കും പ്രവേശനം ആരംഭിച്ചിട്ടുണ്ട്.
ആഗസ്റ്റ് 3 ന് ക്ലാസുകൾ ഓൺലൈനായി ആരംഭിക്കും.   സർക്കാർ അനുമതി ലഭിക്കുന്നതോടെ ക്ലാസുകൾ തുറക്കും
 ഒപ്പം തന്നെ ഡിജിറ്റൽ ക്ലാസുകളും ഓൺലൈൻ ക്ലാസുകളും നൽകും 
വിശദ വിവരങ്ങൾക്ക്  9895 96 33 43(Principal) 9895150 237(Vice Principal) നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

No comments