JHL

JHL

സംസ്ഥാനത്ത് ഇന്ന് ഉച്ചവരെ 506 കോവിഡ് കേസുകൾ;794 പേർക്ക് രോഗ മുക്തി.ജില്ലയിൽ ഇന്ന് സ്ഥിരീകരിച്ചത് 28 പേർക്ക്


കാസറഗോഡ് / തിരുവനന്തപുരം (True News, July 25,2020): സംസ്‌ഥാനത്ത് ഇന്ന് 503 പേര്‍ക്കു കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 794 പേർ രോഗ മുക്തി നേടി.ഇന്ന് ഉച്ചവരെയുള്ള കണക്കാണിത്.
കാസറഗോഡ് ജില്ലയിൽ ഇന്ന് സ്ഥിരീകരിച്ചത് 28 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4 പേർ രോഗമുക്തരായി
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 31പേര്‍ വിദേശത്തു നിന്നും 40 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 375 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതില്‍ 29 പേരുടെ രോഗഉറവിടം വ്യക്തമല്ല
കോവിഡിൽ 2 മരണം ഇന്ന് റിപ്പോർട്ട് ചെയ്തു. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി ആലിക്കോയ (77), എറണാകുളം വാഴക്കുളം സ്വദേശി ബീപാത്തു (65) എന്നിവരാണ് മരിച്ചത്.
രോഗം സ്ഥിരീകരിച്ചവരുടെ ജില്ലാതിരിച്ചുള്ള  കണക്ക് 
തിരുവനന്തപുരം-70 , കൊല്ലം- 22, പത്തനംതിട്ട-59 , ആലപ്പുഴ-55 , കോട്ടയം-29 , ഇടുക്കി-6, എറണാകുളം-34 , തൃശൂര്‍- 83, പാലക്കാട്- 4, മലപ്പുറം- 32, കോഴിക്കോട്- 42, വയനാട്-3 , കണ്ണൂര്‍-39 , കാസര്‍കോട്- 28 എന്നിങ്ങനെയാണ്  ജില്ല തിരിച്ചുള്ള കണക്കുകള്‍.
രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍:തിരുവനന്തപുരം-220 ,കൊല്ലം-83 , പത്തനംതിട്ട-81 , ആലപ്പുഴ-20 , കോട്ടയം-49 , ഇടുക്കി-31 എറണാകുളം-69 , തൃശൂര്‍-68 , പാലക്കാട്-36 , മലപ്പുറം-12 , കോഴിക്കോട്-57 , വയനാട്-17 , കണ്ണൂര്‍-47 , കാസര്‍കോട്-4
ഐസിഎംആര്‍ വെബ് പോര്‍ട്ടലുമായി ബന്ധപ്പെട്ട സാങ്കേതിക തകരാര്‍ മൂലം ഇന്ന് ഉച്ചവരെയുള്ള കണക്കുകള്‍ മാത്രമാണ് മുഖ്യമന്ത്രി ഇന്ന് പുറത്തുവിട്ടത്

No comments