JHL

JHL

വിശ്വാസികൾക്കിത് വറുതിയുടെ ബലിപെരുന്നാൾ : പൊലിമയില്ലാതെ കൂടിച്ചേരലുകളില്ലാതെ നാടെങ്ങും പെരുന്നാൾ ആഘോഷിക്കുന്നു

കുമ്പള(True News 31 July 2020): ഈ കൊവിഡ് കാലത്തെ രണ്ടാമത്തെ ആഘോഷമായ ബലി പെരുന്നാൾ വിശ്വാസികൾക്ക് വറുതിയുടെ പെരുന്നാളായി മാറി. ഒരു മാസത്തെ റമദാൻ വ്രതാനുഷ്ഠാനത്തിന് ശേഷം ഇസ്ലാം മത വിശ്വാസികൾ രണ്ടു മാസം മുമ്പാണ് ഈദുൽ ഫിത്വർ ആഘോഷിച്ചത്.
രാജ്യത്ത് സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചതിനെത്തുടർന്ന് അന്ന് പള്ളികളിൽ പെരുന്നാൾ നമസ്കാരം നടന്നിരുന്നില്ല. ഇപ്പോൾ അടച്ചിടൽ പ്രക്രിയ ഘട്ടം ഘട്ടമായി പിൻവലിച്ച് വരുന്ന സാഹചര്യത്തിൽ ആഗതമാകുന്ന ബലിപെരുന്നാളിനെ പരിപൂർണ ആഘോഷമാക്കി മാറ്റാൻ വിശ്വാസികൾക്ക് കഴിയില്ല.
         കമ്പള പഞ്ചായത്തിലെ പകുതിയിലധികം വാർഡുകളും കണ്ടെയ്ൻമെൻറ് സോണുകളായതിനാൽ ഇവിടങ്ങളിൽ പള്ളികളിൽ പെരുന്നാൾ നമസ്കാരം നടക്കുകയില്ല. മാത്രമല്ല, പെരുന്നാൾ ദിവസങ്ങളിൽ വിശേഷപ്പെട്ട സൗഹൃദം പുതുക്കലും ബന്ധുവീടുകൾ സന്ദർശിക്കലും രോഗവ്യാപനം തടയുന്നതിന്റെയും സാമൂഹിക അകലം പാലിക്കുന്നതിന്റെയും ഭാഗമായി ഒഴിവാക്കേണ്ടി വരുന്നു.
        എല്ലാ വർഷവും പോലെ പെരുന്നാൾ വിഭവങ്ങൾ തയ്യാറാക്കുന്നതിനും സൽക്കാരങ്ങൾ ഒരുക്കുന്നതിനും കുടുംബങ്ങളുടെ സാമ്പത്തിക പ്രതിസന്ധി തടസ്സമാകുന്നു. രോഗവ്യാപനം പേടിച്ച് നാട്ടിലെത്തിയവരും തിരിച്ചു പോകാനാവാതെ കുടുങ്ങിക്കിടക്കുന്നവരുമായ പ്രവാസികൾക്കും വ്യാപാര സ്ഥാപനങ്ങൾ തുറക്കാനാവാതെയും കച്ചവടം നഷ്ടപ്പെട്ടും വീടകങ്ങളിൽ അകപ്പെട്ട വ്യാപാരികൾക്കും ജോലി നഷ്ടപ്പെട്ട് വരുമാനം മുട്ടിയ തൊഴിലാളികൾക്കും കണ്ണീരിന്റെ വലിയ പെരുന്നാളാണിത്.
          ഭക്ഷ്യ സാധനങ്ങൾക്കാണെങ്കിൽ തീ വിലയാണ്.   ഒരു കിലോ പോത്തിറച്ചിക്ക് 350 രൂപയാണ് വില. അതും മുൻകൂട്ടി ഓർഡർ നൽകിയാണ് വാങ്ങുന്നത്. ഓരോ പ്രദേശത്തും ലഭ്യതയനുസരിച്ച് കോഴിക്ക് കിലോയ്ക്ക് 110 മുതൽ 125 രൂപ വരെ വാങ്ങുന്നു. പഴം, പച്ചക്കറിയിനങ്ങൾ പല സ്ഥലങ്ങളിലും ആവശ്യത്തിന് ലഭ്യമാകുന്നില്ല. വിശ്വാസികളെ സംബന്ധിച്ച് ഈ പെരുന്നാൾ എല്ലാ അർത്ഥത്തിലും വറുതിയുടെ ബലിപെരുന്നാളാവുകയാണ്. തീരദേശമടക്കം ചില ഭാഗങ്ങളിൽ പെരുന്നാളിന്റെ തലേ ദിവസം കോഴിയിറച്ചിയും നെയ്‌ച്ചോർ അരിയുംചില സന്നദ്ധ സംഘടനകൾ വിതരണം ചെയ്തിരുന്നു. അത് വറുതിയിൽ കഴിയുന്ന പാവങ്ങൾക്ക് ആശ്വാസമായി .
Advertisement;
 വീട് നിർമ്മാണത്തിന് നിങ്ങളുടെ വിശ്വസ്തരായ പങ്കാളി. ഏറ്റവും നല്ല ഗുണമേന്മയുള്ള നിർമ്മാണ സാമഗ്രികൾ ഉപയോഗിച്ച് വിദഗ്ദരായ എഞ്ചിനിയർമാരുടെ മേൽനോട്ടത്തിൽ വീടുകൾ നിർമ്മിച്ചു നൽകുന്നു. പ്ലോട്ടിനനനുസരിച്ച് സൗകര്യപ്രദമായ പ്ലാനുകൾ ഉണ്ടാക്കി നിങ്ങൾ സ്വപ്നം കാണുന്ന ഭവനങ്ങൾ നിർമ്മിക്കാൻ, കുറഞ്ഞകാലം കൊണ്ട് ജില്ലയിൽ പ്രത്യേകിച്ച് കാസറഗോഡ്, കുമ്പള ഭാഗങ്ങളിൽ ഈ രംഗത്ത് വൈദഗ്ധ്യം തെളിയിച്ച 'ജെ.എച്ച്.എൽ ബിൽഡേർസ് ആന്റ് ഇന്റീരിയേഴ്സ്' നിങ്ങളെ സഹായിക്കുന്നു.
Consultation നായി വിളിക്കുക
9562 541 541 Ismail Moosa
9947 541 541 Abdul latheef 
www.jhlbuilders.in
JHL Builders and Interiors,
2nd Floor , Meepiri Centre, Kumbla

No comments