ഹുബ്ളിയിൽ പനി ബാധിച്ച് മരിച്ച പുത്തിഗെ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു
കുമ്പള(True News, July 19,2020): ഹുബ്ളിയിൽ പനി ബാധിച്ച് മരിച്ച പുത്തിഗെ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഗു പൊന്നങ്കള ഹൗസിൽ യു. എം. മുഹമ്മദ് കുഞ്ഞി(48)യാണ് ശനിയാഴ്ച വൈകുന്നേരം മരിച്ചത്.
ഹുബ്ലിയിൽ ഹോട്ടൽ തൊഴിലാളിയായിരുന്ന ഇദ്ദേഹം പനി ബാധിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. ഡെങ്കിപ്പനിയാണെന്നാണ് നേരത്തെ ഡോക്ടർമാർ വിധിയെഴുതിയിരുന്നത്. എന്നാൽ പിന്നീട് കോവിഡ് പരിശോധന നടത്തി. ഫലം രാത്രി പുറത്തു വന്നതോടെയാണ് കൊവിഡ് ബാധയെന്ന സ്ഥിരീകരണം ലഭിച്ചത്.
വളരെ പരോപകാരിയായിരുന്ന മുഹമ്മദ് കുഞ്ഞിയുടെ നിര്യാണം നാടിനെ ദു:ഖത്തിലാഴ്ത്തി.
ഭാര്യ: ഫൗസിയ. മക്കൾ: ഹാഫിള് അലി, ഹസൻ സദ്ദാദ്, ഫാത്തിമത്ത് മുഹ്സിന.
പരേതരായ ശേഖാലി-സൈനബ ദമ്പതികളുടെ മകനാണ്.ഖബറടക്കം കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഹുബ്ലിയിൽ നടത്തും.
Post a Comment