JHL

JHL

കാസറഗോഡ് ജില്ലയിൽ ഇന്ന്106 പേർക്ക് കോവിഡ്; സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് 885 കോവിഡ് കേസുകൾ ;968 പേര്‍ രോഗമുക്തി നേടി; നാലു മരണം



കാസറഗോഡ്/തിരുവനന്തപുരം(True News, July 24,2020): സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് 885 കോവിഡ് കേസുകൾ.968 പേര്‍ രോഗമുക്തി നേടി. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചുതാണിത്.വിദേശത്തുനിന്ന് വന്ന 64 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 68 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കാസറഗോഡ് ജില്ലയിൽ 106 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 68 പേർ രോഗ വിമുക്തരായി.
നാലു മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരത്ത് ചിറയിന്‍കീഴ് സ്വദേശി  മുരുകൻ, കാസർകോട് അണങ്കൂർ സ്വദേശി ഹയറുന്നീസ, കാസർകോട് ചിത്താരി സ്വദേശി മാധവൻ, ആലപ്പുഴ കലവൂർ സ്വദേശി മറിയാമ്മ എന്നിവരുടെ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
കോവിഡ് പോസിറ്റീവ് ആയവര്‍, ജില്ല തിരിച്ച് 
തിരുവനന്തപുരം– 167 കൊല്ലം–133 പത്തനംതിട്ട–23 ഇടുക്കി–29കോട്ടയം–50 ആലപ്പുഴ–44 എറണാകുളം–69 തൃശൂർ–33 പാലക്കാട്–58 മലപ്പുറം–58 കോഴിക്കോട്–82 വയനാട്–15 കണ്ണൂർ–18
നെഗറ്റീവ് ആയവര്‍, ജില്ല തിരിച്ച് 
തിരുവനന്തപുരം–101 കൊല്ലം–54 പത്തനംതിട്ട–81 ഇടുക്കി–96 കോട്ടയം–74 ആലപ്പുഴ–49 എറണാകുളം–151 തൃശൂർ–12 പാലക്കാട്–63 മലപ്പുറം–24 കോഴിക്കോട്–66 വയനാട്–21 കണ്ണൂർ–108. 
ഇതുവരെ രോഗം സ്ഥിരീകരിച്ചത് 16,995 പേര്‍ക്കാണ്.  

No comments