JHL

JHL

നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി ഉപ്പളയിൽ കണ്ടൈൻമെൻറ് സോണിൽ കടകൾ തുറന്നു ; പോലീസെത്തി ആളുകളെ വിരട്ടിയോടിച്ചു; കടകളടപ്പിച്ചു; ഉപ്പളയിൽ സംഘർഷം

ഉപ്പള (True News, Julyy 28,2020) : ഉപ്പളയിൽ നിയന്ത്രണങ്ങൾക്ക് പുല്ലുവില. പോലീസിന്റെയും കളക്ടറുടെയും നിർദേശങ്ങൾ കാറ്റിൽ പറത്തി ഉപ്പളയിൽ കടകൾ തുറന്നു. അവശ്യ സാധനങ്ങളുടേതല്ലാത്ത കടകളടക്കം      തുറന്നു പ്രവർത്തിക്കുകയായിരുന്നു. കടകൾ തുറന്നതറിഞ്ഞു നിരവധി ആവശ്യക്കാർ വാഹനങ്ങളിലെത്തി കടകളിലെത്തി. കടകൾക്കകത്തു ഒരേ സമയം നിരവധി ഉപഭോക്താക്കളെ കയറ്റി. കടകളുടെ അകത്തും പുറത്തും ആൾക്കൂട്ടം രൂപപ്പെട്ടു. വിവരമറിഞ്ഞു മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി കടയിലെത്തിയ ആളുകളെ വിരട്ടിയോടിച്ചു. പിന്നീട് കടകൾ അടപ്പിച്ചു.ആവശ്യമായി വാഹനങ്ങളിൽ വന്നവർക്ക് പോലീസ് പിഴ ചുമത്തുകയും ചെയ്തു.പോലീസുകാരും വ്യാപാരികളും വാക്കുതർക്കത്തിലേർപ്പെട്ടതിനെ  തുടർന്ന് ടൗണിൽ അൽപനേരം സഘർഷാവസ്ഥയുണ്ടായി. പോലീസ് നടപടിയിൽ ഒരാൾക്ക് പരിക്കേറ്റതായും പറയപ്പെടുന്നു.  
ഉപ്പള ടൗണിന്റെ ഒരു ഭാഗം കണ്ടൈൻമെൻറ് സോണാണെങ്കിൽ എതിർവശം കണ്ടൈണ്മെന്റല്ലാത്ത വാർഡാണ്‌. ഇവിടെ എല്ലാകടകളും എല്ലാ ദിവസവും തുറക്കാൻ അനുവാദമുണ്ട്. എന്നാൽ കണ്ടയ്നമെന്റ് സോണിൽപെടുന്ന  ഭാഗത്തെ കടകളും ഇന്ന് നിയന്ത്രണങ്ങൾ മുഖവിലക്കെടുക്കാതെ തുറക്കുകയായിരുന്നു.


No comments