JHL

JHL

ജില്ലാ ഡെപ്യൂട്ടി കമ്മീഷണർക്കെതിരെ സമൂഹ മാധ്യമത്തിലൂടെ വധഭീഷണി; യുവാവ് മംഗളൂരുവിൽ അറസ്റ്റിൽ


മംഗളൂരു(True News, July 29,2020) : ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മീഷണറായിരുന്ന സിന്ധു ബി രൂപേഷിനെതിരെ വധഭീഷണി മുഴക്കിയ യുവാവിനെ പോലീസ്  അറസ്റ്റു ചെയ്തു.  മംഗളൂരു മിജാർ  സ്വദേശിയായ രഞ്ജിത് (20) ആണ് മൂഡുബിദ്രെയിൽ  വെച്ച് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് യുവാവ് ഒരു  വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർക്കെതിരെ വധ ഭീഷണി മുഴക്കിയത്. കാലിക്കടത്തുകാരെ അക്രമിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന ഡെപ്യൂട്ടി കമ്മീഷണർ  സന്ധ്യ രൂപേഷിന്റെ പ്രസ്താവനയിൽ പ്രകോപിതനായാണ് ഇയാൾ വധഭീഷണി മുഴക്കിയത്. ഹിന്ദുത്വത്തിനോ ഹിന്ദു ദൈവങ്ങൾക്കോ എതിരു നിൽക്കുന്നവരെ കൊന്നുകളയാനും മടിയില്ലെന്ന് ഇയാൾ തുളു ഭാഷയിൽ പറയുന്ന ഓഡിയോ സന്ദേശം വൈറലായതിനെ തുടർന്ന് മംഗളൂരു പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
രാമ സേന എന്ന പേരിലുള്ള  വാട്ട്സ് ആപ്പ് ഗ്രൂപ്പിലെ ചർച്ചയാണ് വിവാദമായത്. ഇതിൽ അംഗമായ രഞ്ജിത് ചർച്ചക്കിടെയാണ്  ഡെപ്യൂട്ടി കമ്മീഷണറെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഓഡിയോ സന്ദേശം പോസ്റ്റ് ചെയ്തത്..
ഭീഷണി വന്ന ദിവസം തന്നെ സന്ധ്യ രൂപേഷിനെ സ്ഥലം മാറ്റിയിരുന്നു. സ്ഥലം മാറ്റം സാധാരണ നടപടിക്രമമാണെന്നും സംഭവവുമായി ബന്ധമില്ലെന്നും ജില്ലയുടെ ചുമതലയുള്ള മന്ത്രി കോട്ട ശ്രീനിവാസ പൂജാരി നേരത്തെ പ്രതികരിച്ചിരുന്നു.

No comments