JHL

JHL

മഞ്ചേശ്വരത്ത് പിക്ക് അപ്പ് വാനിൽ കടത്തുകയായിരുന്ന ഒരു ക്വിന്റൽ കഞ്ചാവ് പിടികൂടി;പ്രതികൾ ഓടി രക്ഷപ്പെട്ടു

.

മഞ്ചേശ്വരം(True News, July 21,2020): പിക്കപ്പ് വാനില്‍ കടത്താന്‍ ശ്രമിച്ച ഒരു ക്വിന്റലോളം കഞ്ചാവ് മഞ്ചേശ്വരം പൊലീസ് പിടികൂടി. മഞ്ചേശ്വരം അഡീ. എസ്.ഐ ബാലേന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച വൈകീട്ട് വാഹന പരിശോധനക്കിടെയാണ് കഞ്ചാവു പിടികൂടിയത്. കുഞ്ചത്തൂർ പദവിൽ വെച്ച് വാഹന പരോശോധന നടത്തുകയായിരുന്ന എസ് ഐ യും സംഘവും അതുവഴി വന്ന പിക്ക് അപ്പ് വാനിനോട് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഓടിച്ചു പോകുകയായിരുന്നു. 

പിന്തുടർന്ന് എസ് ഐയും  സംഘവും വാൻ പിടിച്ചെടുത്തെങ്കിലും അതിലുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു. വാനിൽ നിന്നും ചാക്കിൽ കെട്ടി സൂക്ഷിച്ച ഒരു ക്വിന്റലോളം വരുന്ന കഞ്ചാവ് പോലീസ് കസ്റ്റഡിയിലെടുത്തു.

No comments