JHL

JHL

മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന കണ്ണൂർ സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു


മംഗളൂരു : (True News, July 21,2020)മണിപ്പാൽ ആശുപത്രിയിൽ വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സായിലുണ്ടായിരുന്ന കണ്ണൂർ സ്വദേശിയായ മുപ്പത്തഞ്ചുകാരൻ മരിച്ചു. സ്രവപരിശോധനയിൽ ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇയാളുടെ മരണാന്തര ചടങ്ങുകൾ കോവിഡ് പ്രോട്ടോകോൾ പ്രകാരം മണിപ്പാലിൽ നടത്തുമെന്ന് ഉഡുപ്പി ജില്ലാ ഹെൽത്ത് ഓഫീസർ ചന്ദ്ര സൂഡ അറിയിച്ചു.പതിനഞ്ചു ദിവസത്തോളമായി ഇയാൾ വൃക്ക രോഗത്തിന് മണിപ്പാൽ കെ എം സി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.


No comments