JHL

JHL

ഇന്ന് സംസ്ഥാനത്ത് 791 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസറഗോഡ് ജില്ലയിൽ 32 പേർക്ക് കോവിഡ്

 

കാസറഗോഡ് /തിരുവനന്തപുരം :(True News, July 17,2020): സംസ്ഥാനത്ത് ഇന്ന് കോവിഡ് കണക്കിൽ നേരിയ കുറവ്. മൂന്നു ദിവസമായി അറുനൂറിനു മുകളിലാണ്  റിപ്പോർട്ട് ചെയ്തുവരുന്നത്
കോവിഡ് അവലോകന യോഗത്തിന് ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രോഗബാധ സംബന്ധിച്ച ഇന്നത്തെ കണക്കുകള്‍ വിശദീകരിച്ചത് 532 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം
കാസറഗോഡ് ജില്ലയിൽ ഇന്ന്    32 പേർക്കാണ്  പുതുതായി രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ 135 പേര്‍ വിദേശത്തുനിന്നെത്തിയവരാണ്. 98 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന്. ആരോഗ്യപ്രവര്‍ത്തകര്‍ 15, ഐടിബിപി 1ബിഎസ്എഫ് 1, കെഎസ്സി 7 എന്നിങ്ങനെയാണ് ഫലം പോസിറ്റീവ് ആയവരുടെ കണക്ക്.
തിരുവനന്തപുരം 246, എറണാകുളും 115, പത്തനംതിട്ട 87, ആലപ്പുഴ 57, കൊല്ലം 47, കോട്ടയം 39, കോഴിക്കോട് 32, തൃശ്ശൂര്‍ 32, കാസര്‍കോട് 32, പാലക്കാട് 31, വയനാട് 28, മലപ്പുറം 25, ഇടുക്കി 11, കണ്ണൂര്‍ 9 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. 
133 പേര്‍ രോഗമുക്തി നേടി.തിരുവനന്തപുരം 8, കൊല്ലം 7, ആലപ്പുഴ 6. കോട്ടയം 8, ഇടക്കി 5, എറണാകുളം 5, തൃശ്ശൂര്‍ 32, മലപ്പുറം 32, കോഴിക്കോട് 9, വയനാട് 4, കണ്ണൂര്‍ 8, കാസര്‍കോട് 9 എന്നിങ്ങനെയാണ് നെഗറ്റീവ് ആയവരുടെ ജില്ലതിരിച്ചുള്ള കണക്ക്

No comments