JHL

JHL

കുമ്പളയിൽ കോവിഡ് സമ്പർക്ക വ്യാപനം വർധിക്കുന്ന സാചര്യത്തിൽ ജനങ്ങൾ സ്വയം ലോക്കഡൗണിലാകാൻ തയ്യാറാവണമെന്ന് കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ കെ ആരിഫ്


കുമ്പള (True News, July 20,2020)കുമ്പളയിൽ  കോവിഡ് സമ്പർക്ക  വ്യാപനം വർധിക്കുന്ന സാചര്യത്തിൽ ജനങ്ങൾ സ്വയം ലോക്കഡൗണിലാകാൻ തയ്യാറാവണമെന്ന് കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ കെ ആരിഫ്  ശബ്ദ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു.. മൊഗ്രാൽ ആരിക്കാടി കുമ്പള പ്രദേശങ്ങളിൽ പ്രത്യേകിച്ചും തീരദേശ മേഖലയിൽ  രോഗവ്യാപനം വർധിച്ചിരിക്കുന്ന സാഹചര്യത്തിലാണ്  കൂടുതൽ ജാഗ്രത പാലിക്കാൻ  കുമ്പള പഞ്ചായത്ത് ആരോഗ്യ സ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിരിക്കുന്നത്  .
രോഗവ്യാപനമുള്ള പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ സ്വമേധയാ അടക്കാൻ തയ്യാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അതുപോലെ പൊതുജനങ്ങൾ പരമാവധി വീട്ടിൽ തന്നെ കഴിയണമെന്നും അടിയന്തിര ആവശ്യങ്ങൾക്കായി പുറത്തു പോകുന്നവർ മാസ്ക് ധരിക്കുകയും ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണമെന്നും പരമാവധി സാമൂഹിക അകലം പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.പരസ്പര അകലം പാലിക്കുമ്പോൾ പരമാവധി അകലത്തിൽ നിന്ന് രോഗബാധയേൽക്കില്ലെന്നു ഉറപ്പുവരുത്തണം. അടുത്തവീടുകളിലുള്ളവരോട് പോലും സാമൂഹിക അകലം പാലിച്ചു കൊണ്ട് മാത്രമേ പെരുമാറാവൂ. രോഗപ്രതിരോധത്തിനു അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിച്ചുകൊണ്ട് പൊതുജനങ്ങൾ സഹകരിക്കണമെന്നും എ കെ ആരിഫ് ആരിഫ് ആവശ്യപ്പെട്ടു


No comments