JHL

JHL

കുമ്പള സ്റ്റേഷനിലെ സിവിൽ പൊലീസിന് പിന്നാലെ കുമ്പള തീരദേശ സ്റ്റേഷനിലെ എസ്.ഐ.ക്കും കുമ്പള പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ.ക്കും കോവിഡ്


കാസർകോട്(True News, July 25,2020) :കുമ്പള സ്റ്റേഷനിലെ സിവിൽ പൊലീസിന് പിന്നാലെ  കുമ്പള തീരദേശ സ്റ്റേഷനിലെ എസ്.ഐ.ക്കും കുമ്പള പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ.ക്കും കോവിഡ് സ്ഥിരീകരിച്ചു. എസ്.ഐ. പിലിക്കോട് സ്വദേശിയും എ.എസ്.ഐ. പയ്യന്നൂർ സ്വദേശിയുമാണ്. കുമ്പള സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസുദ്യോഗസ്ഥന് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവിടത്തെ ഇൻസ്പെക്ടർ ഉൾപ്പടെ 20 പോലീസുകാരെ നിരീക്ഷണത്തിലാക്കിയിരുന്നു. നിരീക്ഷണപ്പട്ടികയിലുൾപ്പെട്ടയാളാണ് എ.എസ്.ഐ. തീരദേശ പോലീസ് സ്റ്റേഷനിലെ എസ്.ഐ.ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഈ സ്റ്റേഷിലെ ഒൻപതുപേർ ക്വാറന്റീനിലായി. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച പാലക്കുന്നിലെ ഓൺ ലൈൻ മാധ്യമപ്രവർത്തകന്റെ വീട്ടിലെ അഞ്ചുപേരും അഞ്ചുപേരും രോഗബാധിതരായി. വ്യാഴാഴ്ചയാണ് യുവാവിന് കോവിഡ് സ്ഥിരീകരിച്ചത്

No comments