JHL

JHL

മംഗൽപ്പാടിയിൽ നാല്പതുദിവസം പ്രായമായ പിഞ്ചുകുഞ്ഞടക്കം എട്ടുപേർക്കും കുമ്പളയിൽ രണ്ടു പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

 
കാസറഗോഡ്: (True News, July 16,2020)  ജില്ലയില്‍ 18 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് വന്നവരും നാല് പേര്‍ വിദേശത്ത് നിന്ന് വന്നവരുമാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു.
സമ്പര്‍ക്കം
മംഗല്‍പാടി പഞ്ചായത്തിലെ 30 വയസുകാരി, 46,30, 36 വയസുള്ള പുരുഷന്മാര്‍, 14, മൂന്ന്, 40 ദിവസം, പ്രായമുള്ള കുട്ടികള്‍,   മഞ്ചേശ്വരം പഞ്ചായത്തിലെ 42 വയസുകാരന്‍ മധുര്‍ പഞ്ചായത്തിലെ 21 കാരന്‍, ചെമ്മനാട് പഞ്ചായത്തിലെ 46 കാരി, പനത്തടി പഞ്ചായത്തിലെ 65 കാരന്‍
ഇതര സംസ്ഥാനം
കുമ്പള പഞ്ചായത്തിലെ 26,55 വയസ്സുളള പുരുഷന്‍ന്മാര്‍( ഇരുവരും മംഗലാപുരത്തു നിന്നും ഒരുമിച്ച് കാറില്‍ വന്നവര്‍ ) കളളാര്‍ പഞ്ചായത്തിലെ 27 കാരന്‍(ബംഗളൂരുവില്‍ നിന്നും കാറില്‍ വന്നു)
വിദേശം
ജൂണ്‍ 27 ന് ഷാര്‍ജയില്‍ നിന്ന് വന്ന ചെങ്കള പഞ്ചായത്തിലെ 30 കാരി, ജൂണ്‍ 22 ന് അജ്മാനില്‍ നിന്ന് വന്ന പളളിക്കര പഞ്ചായത്തിലെ 20 കാരന്‍ , ജൂണ്‍ 26 ന് ദുബായില്‍ നിന്ന് വന്ന അജാനൂര്‍ പഞ്ചായത്തിലെ 27 കാരന്‍,ജൂണ്‍ 10 ന് കുവൈത്തില്‍ നിന്ന് വന്ന മംഗല്‍പാടി പഞ്ചായത്തിലെ 32 കാരന്‍  
23 പേര്‍ക്ക് കോവിഡ് നെഗറ്റീവ്
കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗമുക്തി നേടിയവര്‍: ജൂണ്‍ 30 ന് പോസിറ്റീവായ ബദിയഡുക്ക പഞ്ചായത്തിലെ 40 കാരന്‍, ജൂലൈ നാലിന് പോസിറ്റീവായ മംഗല്‍പാടി പഞ്ചായത്തിലെ 40കാരന്‍,ജൂലൈ അഞ്ചിന് പോസിറ്റീവായ മധുര്‍ പഞ്ചായത്തിലെ 40 കാരന്‍ ( ഇല്ലാവരും ഇതര സംസ്ഥാനം),ജൂലൈ നാലിന് പോസിറ്റീവായ മീഞ്ച പഞ്ചായത്തിലെ 26കാരന്‍, ജൂലൈ നാലിന് പോസിറ്റീവായ കുമ്പള പഞ്ചായത്തിലെ 34 കാരന്‍, ജൂലൈ അഞ്ചിന് പോസിറ്റീവായ പള്ളിക്കര പഞ്ചായത്തിലെ 64 കാരന്‍, മംഗല്‍പാടി പഞ്ചായത്തിലെ 23,43വയസുള്ള പുരുഷന്മാര്‍ , കുമ്പള പഞ്ചായത്തിലെ 33 കാരന്‍ (വിദേശത്ത് നിന്നെത്തിയവര്‍), സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച കുമ്പള പഞ്ചായത്തിലെ 24 കാരന്‍, ജൂലൈ ഒന്നിന് പോസിറ്റീവായ മഞ്ചേശ്വരം പഞ്ചായത്തിലെ 27 കാരന്‍ (വിദേശം)
ഉദയഗിരി സി എഫ് എല്‍ ടി സിയില്‍ നിന്ന് രോഗമുക്തി നേടിയവര്‍: 
ജൂലൈ 3 ന് പോസിറ്റീവായ പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 27 കാരന്‍,(വിദേശം), സമ്പര്‍ക്കത്തിലൂടെ ജൂലൈ 5 ന് പോസിറ്റീവായ മഞ്ചേശ്വരം പഞ്ചായത്തിലെ 47,21 വയസുള്ള സ്ത്രീകള്‍,വേര്‍ക്കാടി പഞ്ചായത്തിലെ 21 കാരി, പൈവളിഗെ പഞ്ചായത്തിലെ 26 കാരി, മെഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ 47,34 വയസുള്ള പുരുഷന്മാര്‍ (ഇതരസoസ്ഥാനം), എന്‍മകജെ പഞ്ചായത്തിലെ 36കാരി(ഇതരസംസ്ഥാനം)
പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് രോഗമുക്തി നേടിയവര്‍: ജൂലൈ 7 ന് പോസിറ്റീവായ മംഗല്‍പാടി പഞ്ചായത്തിലെ 27 കാരന്‍(വിദേശം),മധൂര്‍ പഞ്ചായത്തിലെ 50 കാരന്‍, ദേലംപാടി പഞ്ചായത്തിലെ 28 കാരന്‍, പനത്തടി പഞ്ചായത്തിലെ 30 കാരന്‍ (എല്ലാവരും വിദേശം)
അഞ്ചരക്കണ്ടി കോവിഡ് കെയര്‍ സെന്ററില്‍ നിന്ന് രോഗമുക്തി നേടിയ ആള്‍: ജൂലൈ 5 ന് പോസിറ്റീവായ ചെങ്കള പഞ്ചായത്തിലെ 35 കാരന്‍( വിദേശം)
Advertisement
സാഹചര്യങ്ങൾക്കനുസൃത മാറ്റങ്ങളോടെ മഹാത്മ കോളേജ് കുമ്പള ഓൺ ലൈനായി അധ്യയനം ആരംഭിക്കുന്നു.
പുതിയ അധ്യയന വർഷം ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായിട്ടാണ് അധ്യാപകർ പഠിപ്പിക്കുന്നതും കുട്ടികൾ പഠിക്കുന്നതും. ഇതോടെ ഓൺലൈൻ അധ്യാപന സംവിധാനം പഠന പ്രക്രിയയുടെ ഒരു പ്രധാന ഭാഗമായിത്തീരുകയാണ്. തുടർന്നങ്ങോട്ടും ഓൺലൈൻ പഠന സംവിധാനം വിദ്യാഭ്യാസ രംഗത്തെ ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമായി നില നിൽക്കും.
കൊവിഡ് രോഗം ആഗോള സമ്പദ് വ്യവസ്ഥയെയും തൊഴിൽ മേഖെലയെയും തകിടം മറിച്ചു. ഇനിയങ്ങോട്ട് ഓരോ വിദ്യാർത്ഥിയും തൊഴിലന്വേഷകരും തൊഴിൽ ദായകർ ആവശ്യപ്പെടുന്ന കോഴ്സുകൾ പഠിച്ച് സർട്ടിഫിക്കറ്റുകൾ നേടിയിട്ടില്ലെങ്കിൽ ഭാവി ജീവിതം പ്രതിസന്ധിയിലാകും. ഈ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യുന്നതിന് ഇരുപത്തിയഞ്ചു വർഷമായി കുമ്പളയിൽ കാലാനുസൃത മാറ്റങ്ങളോടെ മികച്ച നിലയിൽ പ്രവർത്തിച്ചു വരുന്ന മഹാത്മ കോളേജ് വിദ്യാർത്ഥികൾക്ക് അവർ പഠിക്കുന്ന കോഴ്സുകളോടൊപ്പം യൂനിവേഴ്സിറ്റി അംഗീകൃത സ്കിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സുകളും സൗജന്യമായി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. 
പ്ലസ് ടു വിദ്യാർത്ഥികൾക്ക്  അവർ പഠിക്കുന്ന വിഷയങ്ങളിൽ നിന്ന് എൺപത് ശതമാനത്തിലധികം പാഠഭാഗങ്ങൾ ഉൾക്കൊള്ളുന്ന Certificate in Financial and Management Accounting, Certificate in Front Office Management and Digital Communication, വിദ്യാർത്ഥിനികൾക്കായി Certificate in Pre-primary Teachers Training, Diploma in Accounting and Management Studies എന്നീ സർട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സുകളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. NAAC ന്റെ A ഗ്രേഡ് അംഗീകാരമുള്ള JAlN UNIVERSITYയാണ് ലോകത്ത് നൂറിലധികം രാജ്യങ്ങളിൽ എംബസി അറ്റസ്റ്റേഷൻ ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ നൽകുന്നത്
 പുതിയ അധ്യയന വർഷം +1 COMMERCE ,  HUMANTIES  കോഴ്സുകളിലേക്കും, നിലവിൽ +1 പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക്  +2 COMMERCEലേക്കും പ്രവേശനം ആരംഭിച്ചിട്ടുണ്ട്.
ആഗസ്റ്റ് 3 ന് ക്ലാസുകൾ ഓൺലൈനായി ആരംഭിക്കും.   സർക്കാർ അനുമതി ലഭിക്കുന്നതോടെ ക്ലാസുകൾ തുറക്കും
 ഒപ്പം തന്നെ ഡിജിറ്റൽ ക്ലാസുകളും ഓൺലൈൻ ക്ലാസുകളും നൽകും 
വിശദ വിവരങ്ങൾക്ക്  9895 96 33 43(Principal) 9895150 237(Vice Principal) നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.




No comments