JHL

JHL

വീണ്ടും ആയിരം കടന്ന് കോവിഡ്;ഇന്ന് സ്ഥിരീകരിച്ചത് 1103 പേർക്ക് ;കാസറഗോഡ് ഇന്ന് 105 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു





കാസറഗോഡ് / തിരുവനന്തപുരം (True News, July 25,2020): ഇന്നും കോവിഡ് ആയിരം കടന്നു. .ഇന്ന് 1103 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 119 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 106 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ.
എറണാകുളം ജില്ലയില്‍ ആനി ആന്റണി (76) കാസര്‍ഗോഡ് ജില്ലയിലെ നബീസ (63), കോഴിക്കോട് ജില്ലയിലെ റുഹിയാബി (67), മുഹമ്മദ് കോയ (58), പാലക്കാട് ജില്ലയിലെ അഞ്ജലി സുരേന്ദ്രന്‍ (40) എന്നിവര്‍ മരണമടഞ്ഞു. ഇതോടെ മരണം 60 ആയി 
കാസറഗോഡ് ജില്ലയിൽ ഇന്ന് സ്ഥിരീകരിച്ചത് 105 പേര്‍ക്ക് തിരുവനന്തപുരം ജില്ലയില്‍ 240 പേർക്കും കോഴിക്കോട് ജില്ലയില്‍ 110 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 105 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 102 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 80 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 79 (ഒരാള്‍ മരണമടഞ്ഞു) പേര്‍ക്കും, കോട്ടയം ജില്ലയില്‍ 77 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 68 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 62 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 52 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 40 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 36 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 35 പേര്‍ക്കും, വയനാട് ജില്ലയില്‍ 17 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1049 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. രുവനന്തപുരം ജില്ലയില്‍ 229 പേരുടെയും, മലപ്പുറം ജില്ലയില്‍ 185 പേരുടെയും,പത്തനംതിട്ട ജില്ലയില്‍ 150 പേരുടെയും, എറണാകുളം ജില്ലയില്‍ 77 പേരുടെയും, ആലപ്പുഴ ജില്ലയില്‍ 70 പേരുടെയും, കോഴിക്കോട് ജില്ലയില്‍ 62 പേരുടെയും, കൊല്ലം ജില്ലയില്‍ 50 പേരുടെയും, കോട്ടയം ജില്ലയില്‍ 49 പേരുടെയും, വയനാട് ജില്ലയില്‍ 45 പേരുടെയും, തൃശൂര്‍ ജില്ലയില്‍ 37 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ 36 പേരുടെയും, പാലക്കാട് ജില്ലയില്‍ 24 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ 23 പേരുടെയും, ഇടുക്കി ജില്ലയില്‍ 12 പേരുടെയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്.

No comments