JHL

JHL

കാസർഗോഡ് സ്വദേശി ബംഗളൂരുവിൽ കോവിഡ് ബാധിച്ചു മരിച്ചു.



കാസർഗോഡ് (True News, July 27,2020) : കാസർഗോഡ് തളങ്കര സ്വദേശി ബംഗളൂരുവിൽ കോവിഡ് ബാധിച്ചു മരിച്ചു.മുഹമ്മദ് ശർഖി(65)യാണ് മരിച്ചത്. കുവൈത്തിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം ദീർഘ കാലമായി ബെംഗളൂരുവിൽ താമസിച്ചു വരികയായിരുന്നു.ഒരാഴ്ചയിലധികമായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. സ്രവ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. പഴയകാല  ജമാഅത്തെ ഇസ്‌ലാമി നേതാവായിരുന്ന തളങ്കരയിലെ അബ്ദുല്ല ഷർക്കിയുടെ മകനാണ് മുഹമ്മദ് ശർഖി.ഭാര്യ : മൈമൂന മക്കൾ : അബ്ദുല്ല മുഹ്‌സിൻ , അഡ്വക്കേറ്റ് മറിയം മുനൈസ , മരുമകൾ : തമന്ന




No comments