JHL

JHL

മയക്കുമരുന്നു വില്പന;മഞ്ചേശ്വരം സ്വദേശികൾ കൊല്ലത്ത് അറസ്റ്റിൽ; രണ്ടരലക്ഷം രൂപയുടെ കഞ്ചാവും ഹഷീഷും പിടിച്ചെടുത്തു


കൊല്ലം : (True News, July 16,2020),: തട്ടുകടയുടെ മറവിൽ കഞ്ചാവടക്കമുള്ള മയക്കുമരുന്നു വില്പനയിലേർപ്പെട്ട രണ്ടു മഞ്ചേശ്വരം സ്വദേശികളെ കൊല്ലത്തുവെച്ച് അറസ്റ്റ് ചെയ്‌തു. രണ്ടരലക്ഷം രൂപയുടെ കഞ്ചാവും ഹഷീഷും പിടിച്ചെടുത്തു   മഞ്ചേശ്വരം സ്വദേശികളായ യാക്കൂബ്, ഹനീഫ് എന്നിവരെയാണ് കൊല്ലം എക്‌സൈസ് അറസ്റ്റ് ചെയ്തത്. യാക്കൂബും ഹനീഫും കൊല്ലത്ത്  പള്ളിമുക്കില്‍   കട നടത്തുന്നുണ്ട്. ഇതിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന നടക്കുന്നതായി എക്സൈസിന്  രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എത്തിയ എക്‌സൈസ് സംഘം നാല് കിലോ കഞ്ചാവും 10 ഗ്രാം ഹാഷിഷ് ഓയിലും അടക്കം രണ്ടരലക്ഷം രൂപയുടെ ലഹരിവസ്തുക്കള്‍ പിടികൂടി. കാസര്‍കോട്ട് നിന്ന്  കാറിലാണ് കഞ്ചാവും ഹാഷിഷ് ഓയിലും അടക്കമുള്ള ലഹരിവസ്തുക്കള്‍ കൊല്ലത്തെത്തിച്ചത്. കാറിന്റെ സ്റ്റെപ്പിനി ടയറിനുള്ളില്‍ പ്രത്യേക സജ്ജീകരിച്ച അറയ്ക്കുള്ളിലാണ് കഞ്ചാവും ഹാഷിഷും സൂക്ഷിച്ചിരുന്നത്. യാക്കൂബും അനീഫും താമസിക്കുന്ന തട്ടാമലയിലെ വാടകവീട്ടില്‍ നിന്നാണ് കാര്‍ എക്‌സൈസ് കസ്റ്റഡിയിലെടുത്തത്. ഒന്നരലക്ഷത്തോളം രൂപയും പിടികൂടി.

No comments