JHL

JHL

ജില്ലയിൽ കോവിഡ് മരണം;കോവിഡ് ബാധിച്ചു ചികിത്സയിലിരുന്ന ഉപ്പള സ്വദേശിനി മരണപ്പെട്ടു

ഉപ്പള (True News, July 18,2020) : കോവിഡ് രോഗം ബാധിച്ചു ചികിത്സയിലിരുന്ന ഉപ്പള സ്വദേശിനി മരണപ്പെട്ടു.   കാസര്‍കോട് ജില്ലയില്‍ ആദ്യത്തെകോവിഡ് മരണമാണിത്.  ഉപ്പള ഹിദായത്ത് നഗർ സ്വദേശിനി നഫീസ(74)യാണ്  മരിച്ചത്. പരിയാരം  മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഇവർ വെള്ളിയാഴ്ച്ച രാത്രി 11 മണിയോടെയാണ് മരിച്ചത്. ഇവർക്ക് ജൂലൈ 11 നാണ് രോഗം സ്ഥിരീകരിച്ചത്. മരുമകൾക്കും ഒപ്പം രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടെ രോഗ ഉറവിടം ഇത് വരെ വ്യക്തമായിട്ടില്ല. ഇവരെ കൂടാതെ കുടുംബത്തിലെ മറ്റ് 7 പേർക്കും കൂടി വ്യാഴാഴ്ച്ച രോഗം സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഇവരുടെ 4 മക്കൾക്കും 2 പേരക്കുട്ടികൾക്കും ബന്ധുവായ അയൽവാസിക്കും ആണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍കോട് ജില്ലയില്‍ ഇത് ആദ്യത്തെ കോവിഡ് മരണമാണ്. ജില്ലയില്‍ ഒരു മരണവുമില്ലാതെയാണ് കോവിഡിന്റെ രണ്ട് ഘട്ടങ്ങളും കടന്നുപോയത്. മൂന്നാംഘട്ടത്തില്‍ സമ്പര്‍ക്കത്തിലടക്കം നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും ഇതുവരെ മരണം ഉണ്ടായിരുന്നില്ല.ഇവർക്ക് പ്രമേഹമടക്കം മറ്റു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നു. നേരത്തെ മൊഗ്രാൽ പുത്തൂർ സ്വദേശിയായ കർണാടകയിലെ വ്യാപാരി കോവിഡ് ബാധിച്ചു മരിച്ചിരുന്നെങ്കിലും മരണ ശേഷമാണ് കാസറഗോഡ് ആശുപത്രിയിലെത്തിക്കുന്നത്.അതിനാൽ സംസ്ഥാന സർക്കാർ ഔദ്യോഗികമായി ഇത് സംസ്ഥാനത്തെ കോവിഡ് കണക്കുകളിൽ ഉൾപ്പെടുത്തിരിയുന്നില്ല
Advertisemet
സാഹചര്യങ്ങൾക്കനുസൃത മാറ്റങ്ങളോടെ മഹാത്മ കോളേജ് കുമ്പള ഓൺ ലൈനായി അധ്യയനം ആരംഭിക്കുന്നു.
പുതിയ അധ്യയന വർഷം ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായിട്ടാണ് അധ്യാപകർ പഠിപ്പിക്കുന്നതും കുട്ടികൾ പഠിക്കുന്നതും. ഇതോടെ ഓൺലൈൻ അധ്യാപന സംവിധാനം പഠന പ്രക്രിയയുടെ ഒരു പ്രധാന ഭാഗമായിത്തീരുകയാണ്. തുടർന്നങ്ങോട്ടും ഓൺലൈൻ പഠന സംവിധാനം വിദ്യാഭ്യാസ രംഗത്തെ ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമായി നില നിൽക്കും.
കൊവിഡ് രോഗം ആഗോള സമ്പദ് വ്യവസ്ഥയെയും തൊഴിൽ മേഖെലയെയും തകിടം മറിച്ചു. ഇനിയങ്ങോട്ട് ഓരോ വിദ്യാർത്ഥിയും തൊഴിലന്വേഷകരും തൊഴിൽ ദായകർ ആവശ്യപ്പെടുന്ന കോഴ്സുകൾ പഠിച്ച് സർട്ടിഫിക്കറ്റുകൾ നേടിയിട്ടില്ലെങ്കിൽ ഭാവി ജീവിതം പ്രതിസന്ധിയിലാകും. ഈ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യുന്നതിന് ഇരുപത്തിയഞ്ചു വർഷമായി കുമ്പളയിൽ കാലാനുസൃത മാറ്റങ്ങളോടെ മികച്ച നിലയിൽ പ്രവർത്തിച്ചു വരുന്ന മഹാത്മ കോളേജ് വിദ്യാർത്ഥികൾക്ക് അവർ പഠിക്കുന്ന കോഴ്സുകളോടൊപ്പം യൂനിവേഴ്സിറ്റി അംഗീകൃത സ്കിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സുകളും സൗജന്യമായി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. 
പ്ലസ് ടു വിദ്യാർത്ഥികൾക്ക്  അവർ പഠിക്കുന്ന വിഷയങ്ങളിൽ നിന്ന് എൺപത് ശതമാനത്തിലധികം പാഠഭാഗങ്ങൾ ഉൾക്കൊള്ളുന്ന Certificate in Financial and Management Accounting, Certificate in Front Office Management and Digital Communication, വിദ്യാർത്ഥിനികൾക്കായി Certificate in Pre-primary Teachers Training, Diploma in Accounting and Management Studies എന്നീ സർട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സുകളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. NAAC ന്റെ A ഗ്രേഡ് അംഗീകാരമുള്ള JAlN UNIVERSITYയാണ് ലോകത്ത് നൂറിലധികം രാജ്യങ്ങളിൽ എംബസി അറ്റസ്റ്റേഷൻ ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ നൽകുന്നത്
 പുതിയ അധ്യയന വർഷം +1 COMMERCE ,  HUMANTIES  കോഴ്സുകളിലേക്കും, നിലവിൽ +1 പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക്  +2 COMMERCEലേക്കും പ്രവേശനം ആരംഭിച്ചിട്ടുണ്ട്.
ആഗസ്റ്റ് 3 ന് ക്ലാസുകൾ ഓൺലൈനായി ആരംഭിക്കും.   സർക്കാർ അനുമതി ലഭിക്കുന്നതോടെ ക്ലാസുകൾ തുറക്കും
 ഒപ്പം തന്നെ ഡിജിറ്റൽ ക്ലാസുകളും ഓൺലൈൻ ക്ലാസുകളും നൽകും 
വിശദ വിവരങ്ങൾക്ക്  9895 96 33 43(Principal) 9895150 237(Vice Principal) നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.


No comments