JHL

JHL

വിദ്യാനഗർ സ്വദേശി സൗദി അറേബിയയിൽ മരിച്ചു.


റിയാദ്(True News, July18,2020): വിദ്യാനഗർ സ്വദേശി സൗദി അറേബിയയിൽ മരിച്ചു.കാസർകോട് വിദ്യാനഗർ കോപ സ്വദേശി അബ്ബാസ് അബ്ദുല്ല(52)യാണ്  റിയാദിൽ മരണപ്പെട്ടത് . റിയാദിലെ സാമൂഹ്യ പ്രവർത്തകനും കാസർകോട്ടുകാരുടെ കൂട്ടായ്മയായ കെസ് വയുടെ എക്സിക്യുട്ടീവ് മെമ്പറും കാസർകോട് മണ്ഡലം കെ എം സി സി യുടെ സജീവ പ്രവർത്തകനുമാണ്. വെള്ളിയാഴ്ച വൈകിട്ട് തഖസ്സു സി യിലുള്ള സുലൈമാൻ ഹബീബ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. മൂന്നാഴ്ചയിലധികമായി ചികിത്സയിലായിരുന്നു.
പരേതരായ കോപ്പ അബ്ബാസിന്റെയും നഫീസയുടെയും മകനാണ്.
ഭാര്യ: ആയിഷത്ത് മിസ് രിയ (ചേരങ്കൈ)
മക്കൾ: മുഹമ്മദ് അബ്റാസ് ,അഫ്നാസ് ഹുസൈൻ
സഹോദരങ്ങൾ: മുഹമ്മദ് ഷരീഫ്.മുജീബ് റഹ്മാൻ ,അഹമദ് കബീർ ,അസ്മ ,ഖദീജ ,സക്കീന ,സുഹ്റാബി

No comments