JHL

JHL

കേരളത്തിൽ 593 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസറഗോഡ് ഇന്ന് സ്ഥിരീകരിച്ചത് 29 പേർക്ക്




കാസറഗോഡ് / തിരുവനന്തപുരം (True News, July 18,2020):പ്രതിദിന കോവിഡ് ബാധയിൽ ഇന്ന് അൽപ്പം കുറവ് രേഖപ്പെടുത്തി. കേരളത്തിൽ ഇന്ന് സ്ഥിരീകരിച്ചത് അറുനൂറിൽ താഴെ. കേസുകൾ.കഴിഞ്ഞ നാല് ദിവസങ്ങളിലും അറുനൂറിനു മുകളിൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ചിരുന്നു.
593 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു 
ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11659 ആയി. 364 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 90 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 19 ആരോഗ്യപ്രവര്‍ത്തകര്‍, 1 ഡി.എസ്.സി ജവാന്‍, 1 ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് ‌രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു..
തിരുവനന്തപുരം 173, കൊല്ലം 53, പത്തനംതിട്ട 28, ആലപ്പുഴ 42, പാലക്കാട് 49, എറണാകുളം 44, കണ്ണൂര്‍ 39, കാസര്‍കോട് 29, ഇടുക്കി 28, വയനാട് 26, കോഴിക്കോട് 26, തൃശൂര്‍ 21, മലപ്പുറം 19, കോട്ടയം 16 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.
തിരുവനന്തപുരം 7, പത്തനംതിട്ട 18, ആലപ്പുഴ 36, കോട്ടയം 6, ഇടുക്കി 6, എറണാകുളം 9, തൃശൂര്‍ 11, പാലക്കാട് 25, മലപ്പുറം 26, കോഴിക്കോട് 9, വയനാട് 4, കണ്ണൂര്‍ 38, കാസര്‍കോട് 9 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

No comments