തിരയിൽപ്പെട്ട ഈജിപ്ഷ്യൻ സ്വദേശിയെ രക്ഷിക്കുന്നതിനിടെ മംഗളൂരു സ്വദേശി കുവൈത്തിൽ മുങ്ങി മരിച്ചു.
മംഗളൂരു (True News, July 19,2020): മംഗളൂരു സ്വദേശി കുവൈത്തിൽ മുങ്ങി മരിച്ചു.മംഗളൂരു കിന്നിഗോളി സ്വദേശി മുഹമ്മദ് അനീസ്(28) ആണ് കടലിൽ വെള്ളത്തിൽപ്പെട്ട ഈജിപ്ഷ്യൻ സ്വദേശിയെ രക്ഷിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ചത്. ശനിയാഴ്ഴ്ച്ച രാത്രി എട്ടരയോടെയാണ് സംഭവം. സാൽമിയ ബീച്ചിൽ കൂട്ടുകാരോടൊപ്പം പോയതായിരുന്നു അനീസ്. ഇതിനിടെയാണ് ബീച്ചിൽ ഒരു ഈജിപ്ഷ്യൻ പൗരൻ തിരയിൽപ്പെട്ടത് ഇവരുടെ ശ്രദ്ധയിപ്പെടുന്നത്.ഉടനെ അനീസും കൂട്ടുകാരും ഇയാളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങി. ഈജിപ്തുകാരനെ  രക്ഷപ്പെടുത്താനായെങ്കിലും  അനീസ് കടലിൽ ഒഴുക്കിൽപെടുകയായിരുന്നു. കുവൈത്ത് കോസ്റ്റ്ഗാർഡ് രക്ഷാപ്രവർത്തനം  നടത്തിയെങ്കിലും ഇയാളെ രക്ഷിക്കാനായില്ല.  ഞായറാഴ്ച രാവിലെയോടെ അനീസിന്റെ മൃദദേഹം കുവൈത്ത് നേവി നടത്തിയ തെരച്ചിലിൽ കണ്ടെത്തുകയായിരുന്നു.
ഖബറടക്കം കുവൈത്തിൽ തന്നെ നടത്തുമെന്ന് അനീസിന്റെ കുടുംബവൃത്തങ്ങൾ അറിയിച്ചു.
Advertisement
 
 


 
 
 
 
 
 
 
 
Post a Comment