JHL

JHL

ഗൃഹനാഥൻ ഒഴുക്കിൽപ്പെട്ടു മരിച്ചു


മുണ്ട്യത്തടുക്ക:(True News, July 21,2020) ഗൃഹനാഥൻ പുഴയിൽ  ഒഴുക്കിൽപ്പെട്ടു മരിച്ചു  മുണ്ട്യത്തടുക്കയിലെ ആശോക എന്ന ബാബു (65)  ആണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചയോടെ പുത്തിഗെ മലങ്കര പുഴയിലാണ് അശോക  ഒഴുക്കിൽപ്പെട്ടത് . പുഴയിൽ കൂട്ടുകാരനോടൊപ്പം ചൂണ്ടയിടാൻ പോയതായിരുന്നു. ഇതിനിടയിൽ കാൽവഴുതി പുഴയിൽ വീഴുകയായിരുന്നു. കാസർഗോഡ്  നിന്നും ഫയർഫോസ് എത്തി നാട്ടുകാരുടെ സഹകരണത്തോടെ തിരച്ചിൽ നടത്തി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ബാബു (65) വിന്റെ മൃതദേഹ കണ്ടെത്തിയത്. 
 നാട്ടുകാരും ഫയര്‍ഫോഴ്‌സും, പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ മലങ്കരയില്‍ നിന്നും 200 മീറ്റര്‍ മാറിയുള്ളമക്കിമോഗറടുക്കയില്‍ നിന്നാണ്മൃതദേഹം കണ്ടെത്തിയത്.
ഭാര്യ: സുന്ദരി. മക്കള്‍: പ്രശാന്ത്, അരുണ്‍കുമാര്‍, രാജേഷ് കുമാര്‍, ശരത് രാജ്, ദിവ്യജ്യോതി. മൃതദേഹം കാസര്‍ കൊട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി

No comments