JHL

JHL

കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

കാസര്‍കോട്(true News 17 July 2020): കോവിഡ് സമ്പര്‍ക്ക വ്യാപനം രൂക്ഷമായ ജില്ലയില്‍ കടകള്‍ അടച്ചതിന് പിന്നാലെ സംഘടനകളും പൊലീസുമെല്ലാം മുന്നിട്ടിറങ്ങി നാടും നഗരവും അണുവിമുക്തമാക്കി. കാസര്‍കോട് നഗരത്തില്‍ കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശാനുസരണമാണ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ പ്രവര്‍ത്തനം.
ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗികള്‍ ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കണ്ടയിന്‍മെന്റ് സോണുകളിലെല്ലാം ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി.

No comments