JHL

JHL

ഒമ്പത് വിദ്യാർത്ഥികൾക്ക് സമ്പൂർണ എ പ്ലസ്; സയൻസിലും ഹ്യൂമാനിറ്റീസിലും നൂറുശതമാനം. കുമ്പള ജി എച്ച് എസ് എസിന് അഭിമാന വിജയം


കുമ്പള:(True News, July 17,2020): പരീക്ഷയെഴുതിയ 155 ൽ 153 വിദ്യാർത്ഥികളെയും ഉപരിപഠനത്തിന് അർഹരാക്കിക്കൊണ്ട് കുമ്പള ജി എച്ച് എസ് എസ് നേടിയത് അഭിമാനകരമായ വിജയം. 98.46 ആണ് വിജയ ശതമാനം. 
ഒമ്പതു വിദ്യാർത്ഥികൾ സമ്പൂർണ പ്ലസോടെ ഉപരിപഠനത്തിന് അർഹരായി സയൻസ്, കൊമേഴ്സ് വിഭാഗങ്ങളിൽ നാലു വീതവും ഹ്യുമാനിറ്റീസിൽ ഒരു വിദ്യാർത്ഥിയുമാണ് സമ്പൂർണ എ പ്ലസ് വിജയം നേടിയത്. സയൻസ്, ഹ്യുമാനിറ്റീസ് വിഭാഗത്തിൽ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹരായി.
        പ്രിൻസിപ്പാൾ ശ്രീനിവാസന്റെ നേതൃത്വത്തിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കഠിന പ്രയത്നമാണ് ഈ തിളക്കമാർന്ന വിജയത്തിനു പിന്നിൽ. പി ടി എ യുടെ ശക്തമായ പിന്തുണയും ഉണ്ടായിരുന്നു. എസ് എസ് എൽ സി പരീക്ഷയിൽ ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയെഴുതിച്ച് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ ഉപരിപഠനത്തിന് അർഹരാക്കിയെന്ന നേട്ടവും സ്കൂൾ സ്വന്തമാക്കിയിരുന്നു. ഹയർ സെക്കന്ററി വിഭാഗത്തിൽ പത്തൊമ്പതു വിദ്യാർത്ഥികൾക്ക് ആറിൽ അഞ്ചു വിഷയങ്ങൾക്കും എ പ്ലസ്' ഗ്രേഡ് നേടാനായി.
          കഴിഞ്ഞ മാർച്ച് 31ന് വിരമിച്ച പ്രിൻസിപ്പാൾ ശ്രീനിവാസന് വിദ്യാർത്ഥികൾ നൽകിയ പാരിതോഷികമാണ് സയൻസ്, ഹ്യുമാനിറ്റീസ് ഗ്രൂപ്പുകളിലെ നൂറു ശതമാനം വിജയവും കൊമേഴ്സിലെ 98% വിജയവും എന്ന് അധ്യാപകർ പറഞ്ഞു.
        സയൻസ് വിഭാഗത്തിൽ ആർ. നിരീക്ഷ, മുഹമ്മദ് അസ്ലഹ്, സുപ്രീത പി. , അബ്ഷർ ഫവാസ് എന്നിവരും കൊമേഴ്സിൽ മനീഷ് ഷെട്ടി, ഫാത്തിമത്ത് മെഹ്ലൂഫ, ഫാത്തിമത്ത് ബദീറ ബി.എം., മുഹമ്മദ് അനസ് പി. എ. എന്നിവരും ഹ്യുമാനിറ്റീസിൽ ടി.പി. ദേവരാജുമാണ് സമ്പൂർണ എ പ്ലസ് വിജയം കരസ്ഥമാക്കിയത്.




No comments