JHL

JHL

സുന്നീ പ്രവർത്തകനും കേരള മുസ്ലിം ജമാഅത്ത് പുളിക്കൂർ യൂണിറ്റ് ഭാരവാഹിയുമായ പി എം അബ്ദുല്ലഹാജി പെരിയടുക്ക നിര്യാതനായി



കാസര്‍കോട്(True News, July20,2020): സുന്നീ പ്രവർത്തകനും കേരള മുസ്ലിം ജമാഅത്ത് പുളിക്കൂർ യൂണിറ്റ് ഭാരവാഹിയുമായ പി എം അബ്ദുല്ലഹാജി പെരിയടുക്ക(71)  നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് പുളിക്കൂര്‍ യൂണിറ്റ് ഫിനാന്‍സ് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. 

അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കണ്ണൂര്‍ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. എസ് വൈ എസ് പുളിക്കൂര്‍ യൂണിറ്റിന്റെ ദീര്‍ഘകാല പ്രസിഡന്റ്, മധൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മേഖലാ കമ്മറ്റിയംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു, 
പരേതരായ കുഞ്ചാര്‍ മൂസയുടെയും ആസ്യമ്മയുടെയും മകനാണ്.

മക്കള്‍: സമീര്‍, ശുഐബ്, സവാദ്, സാഇറ, സഫാബി, പരേതനായ അബ്ദുല്‍കരീം. മരുമക്കള്‍ സലീം തെക്കില്‍, മുനീര്‍ കളനാട്, സാബിറ ബെവിഞ്ച. സഹോദരങ്ങള്‍ മൊയ്തീന്‍കുട്ടി പെരിയടുക്കം,  ഇബ്രാഹീം മുസ്ലിയാര്‍ പുളിക്കൂര്‍, ആയിശ, ബീഫാത്തിമ, നബീസ, മറിയമ്മ, പരേതരായ മമ്മിഞ്ഞി ഹാജി പെരിയടുക്കം. അബ്ബാസ് ഹാജി പെരിയടുക്കം. 
 മരണത്തില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി, ബി. എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സുലൈമാന്‍ കരിവെള്ളൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി,  തുടങ്ങിയവര്‍ അനുശോചിച്ചു.

Advertisement
പ്ലസ് ടു വിദ്യാർത്ഥികൾക്ക്  അവർ പഠിക്കുന്ന വിഷയങ്ങളിൽ നിന്ന് എൺപത് ശതമാനത്തിലധികം പാഠഭാഗങ്ങൾ ഉൾക്കൊള്ളുന്ന Certificate in Financial and Management Accounting, Certificate in Front Office Management and Digital Communication, വിദ്യാർത്ഥിനികൾക്കായി Certificate in Pre-primary Teachers Training, Diploma in Accounting and Management Studies എന്നീ സർട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സുകളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. NAAC ന്റെ A ഗ്രേഡ് അംഗീകാരമുള്ള JAlN UNIVERSITYയാണ് ലോകത്ത് നൂറിലധികം രാജ്യങ്ങളിൽ എംബസി അറ്റസ്റ്റേഷൻ ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ നൽകുന്നത്
 പുതിയ അധ്യയന വർഷം +1 COMMERCE ,  HUMANTIES  കോഴ്സുകളിലേക്കും, നിലവിൽ +1 പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക്  +2 COMMERCEലേക്കും പ്രവേശനം ആരംഭിച്ചിട്ടുണ്ട്.
ആഗസ്റ്റ് 3 ന് ക്ലാസുകൾ ഓൺലൈനായി ആരംഭിക്കും.   സർക്കാർ അനുമതി ലഭിക്കുന്നതോടെ ക്ലാസുകൾ തുറക്കും
 ഒപ്പം തന്നെ ഡിജിറ്റൽ ക്ലാസുകളും ഓൺലൈൻ ക്ലാസുകളും നൽകും 
വിശദ വിവരങ്ങൾക്ക്  9895 96 33 43(Principal) 9895150 237(Vice Principal) നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

No comments