JHL

JHL

മുന്നറിയിപ്പില്ലാതെ കടകളടപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി നേതാക്കൾ കളക്റ്റർക്ക് നിവേദനം നൽകി; ലക്ഷക്കണക്കിന് രൂപയുടെ ഭക്ഷ്യ വസ്തുക്കൾ നശിച്ചുപോകുന്നതായി പരാതി


കാസർഗോഡ്ഡ്  (True News, July 17, 2020):  മുന്നറിയിപ്പില്ലാതെ കടകളടപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി നേതാക്കൾ കളക്റ്റർക്ക് നിവേദനം നൽകി.കടകളിൽ കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് രൂപയുടെ ഭക്ഷ്യ വസ്തുക്കൾ നശിച്ചുപോകുന്നതായും ഇവർ പരാതിപ്പെട്ടു. പരാതി 
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ മുന്നറിയിപ്പില്ലാതെ ജില്ലാ ഭരണകൂടം നടത്തിയ ലോക ഡൗണ് കാരണം മൊഗ്രാൽ മുതൽ തലപ്പാടി വരെയുള്ള നൂറുകണക്കിന് ഭക്ഷ്യ സാധനങ്ങൾ വിൽക്കുന്ന ബേക്കറി അടക്കമുള്ള സ്ഥാപനങ്ങൾ പെടുന്നനെ അടച്ചിട്ട തിനാൽ ഭക്‌ഷ്യസാധനങ്ങൾ നശിച്ചു കൊണ്ടിരിക്കുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കാസർകോട് ജില്ലാ വൈസ് പ്രസിഡണ്ടന്റ ബി.വിക്രം പൈ, സംസ്ഥാന കൗൺസിൽ അംഗം സത്താർ അരിക്കാടി എന്നിവർ ജില്ലാ കലക്ടർ ക്ക് നൽകിയ നിവേദനത്തിൽ പരാതി പെട്ടു, ഭക്ഷ്യ വസ്തുക്കൾ നശിക്കുന്നതിന് മുമ്പ് വ്യാപാരം നടത്താൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടു യാതൊരു മുന്നറിയിപ്പുമില്ലാതെ തീരുമാനങ്ങൾ വ്യാപാര സമൂഹത്തിന് ലക്ഷങ്ങളുടെ നഷ്ടമാണ് വരുത്തിവെക്കുന്നത് ലോക്ഡൗൻ സമയത്തു അടച്ചിടാൻ ഇത്തരം സ്ഥാപനങ്ങൾ ക്ക് സാവകാശം നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു

No comments